
കേരളം-കർണാടക അതിർത്തി പ്രദേശത്തെ ഒരു ഫ്ലക്സ് ബോർഡ് സോഷ്യൽമീഡിയയിൽ വൈറലാണ്. പെട്രോൾ പമ്പ് സ്ഥാപിച്ച പരസ്യ ബോർഡാണ് ചർച്ചയാകുന്നത്. കേരള-കർണാടക അതിർത്തി ചെക്പോസ്റ്റിന്റെ ഒന്നരകിലോമീറ്റർ മാത്രം അകലെയുള്ള സോമേശ്വര ഉചിലത്തെ ബിപിസിഎൽ പെട്രോൾ പമ്പാണ് പരസ്യബോർഡ് സ്ഥാപിച്ചത്. ഒന്നര കിലോമീറ്റർ കഴിഞ്ഞാൽ നിങ്ങൾ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് പ്രവേശിക്കും. നിങ്ങളുടെ ഇന്ധന ടാങ്കുകൾ നിറയ്ക്കാൻ ഉചിതമായ സമയവും സ്ഥലവും ഇതാണ്- എന്നതാണ് പരസ്യവാചകം.
പെട്രോളിന് 7.80 രൂപയും ഡീസലിന് 10.68 രൂപയും ലാഭിക്കാമെന്നും പറയുന്നു. നിരവധി പേരാണ് ഈ പരസ്യബോർഡ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. നേരത്തെ ഇന്ധനവിലയിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതിയിൽനിന്ന് അഞ്ച് രൂപ കുറച്ചിരുന്നു. പുറമെ, കേരള സർക്കാർ ഇന്ധനത്തിന് രണ്ട് രൂപ സെസ് കൂടി ഏർപ്പെടുത്തിയതോടുകൂടിയാണ് വിലയിൽ രണ്ട് സംസ്ഥാനങ്ങളിലും വ്യത്യാസം വന്നത്. ഇന്ധന വില വർധിപ്പിച്ചത് കേന്ദ്ര സർക്കാറാണെന്നും അതുകൊണ്ടുതന്നെ കേരളം കുറയ്ക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സർക്കാറിന്റെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam