തുമ്മൽ അഭിനയിച്ച് അമ്മ; നിർത്താതെ പൊട്ടിച്ചിരിച്ച് കുഞ്ഞുവാവ; വീഡിയോ പങ്കുവച്ച് അമിതാഭ് ബച്ചൻ

Web Desk   | Asianet News
Published : May 19, 2020, 10:41 AM IST
തുമ്മൽ അഭിനയിച്ച് അമ്മ; നിർത്താതെ പൊട്ടിച്ചിരിച്ച് കുഞ്ഞുവാവ; വീഡിയോ പങ്കുവച്ച് അമിതാഭ് ബച്ചൻ

Synopsis

അമിതാഭ് ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. തുമ്മൽ അഭിനയിക്കുന്ന അമ്മയുടെ മുന്നിലിരുന്ന് നിർത്താതെ ചിരിക്കുകയാണ് ഈ വാവ. 

കുഞ്ഞുങ്ങളുടെ വീഡിയോകൾ വളരെ വേ​ഗമാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്. കുഞ്ഞുങ്ങൾ കഥപറയുന്നതും പാട്ടു പാടുന്നതും ചിരിക്കുന്നതും കരയുന്നതും വരെ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. രസകരവും കൗതുകം നിറഞ്ഞതുമായി ഇത്തരം വീഡിയോ പ്രശസ്തരുൾപ്പെടെയുള്ളവർ പങ്കുവെക്കാറുണ്ട്.

അമിതാഭ് ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. തുമ്മൽ അഭിനയിക്കുന്ന അമ്മയുടെ മുന്നിലിരുന്ന് നിർത്താതെ ചിരിക്കുകയാണ് ഈ വാവ. കാഴ്ചക്കാർക്കും ചിരിവരും ഈ വീഡിയോ കണ്ടാൽ. കു‍ഞ്ഞിനെ ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് അമ്മ തുമ്മൽ അഭിനയിക്കുന്നത്. ഇന്നത്തെ സാഹചര്യങ്ങൾ ലഘൂകരിക്കാൻ , മാറ്റത്തിന് വേണ്ടി ചിരിക്കുക എന്നാണ് വീഡിയോയ്ക്കൊപ്പം ബച്ചൻ കുറിച്ചിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ