കൈകളിൽ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പുകൾ, പല്ലി; ഞെട്ടിക്കുന്ന ഫോട്ടോയുമായി ബിജെപി നേതാവിന്റെ ഭാര്യ

Published : Jul 15, 2023, 12:40 AM IST
കൈകളിൽ ചുറ്റിപ്പിണഞ്ഞ് വിഷപ്പാമ്പുകൾ, പല്ലി; ഞെട്ടിക്കുന്ന ഫോട്ടോയുമായി ബിജെപി നേതാവിന്റെ ഭാര്യ

Synopsis

'ഏറ്റവും അപകടകരവും വിഷമുള്ളതും ക്രൂരവുമായ മൃഗങ്ങൾ മനുഷ്യർ മാത്രമാണ്!' - എന്ന അടിക്കുറിപ്പോടെയാണ് അവർ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസിന്റെ ഭാര്യ എന്നതിലുപരി ഫിനാൻഷ്യൽ രം​ഗത്തെ പ്രമുഖയും സാമൂഹിക പ്രവർത്തകയുമാണ് അമൃത ഫഡ്‌നാവിസ്. സോഷ്യൽമീഡിയയിലും ഇവർക്ക് ധാരളം ആരാധകരുണ്ട്. സ്വകാര്യജീവിതത്തിലെ മുഹൂർത്തങ്ങൾക്ക് പുറമെ. ആരോഗ്യം, ജീവിതശൈലി എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്റുകളും സോഷ്യൽമീഡിയയിൽ അമൃത പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഫോളോവേഴ്സിനെ അമ്പരപ്പിച്ച് പാമ്പുകളുടെയും പല്ലികളുടെയും കൂടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അമൃത. 'ഏറ്റവും അപകടകരവും വിഷമുള്ളതും ക്രൂരവുമായ മൃഗങ്ങൾ മനുഷ്യർ മാത്രമാണ്!' - എന്ന അടിക്കുറിപ്പോടെയാണ് അവർ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആദ്യ ചിത്രത്തിൽ, രണ്ട് കൈകളിലും രണ്ട് പാമ്പുകളെ പിടിച്ചിരിക്കുന്നു. അടുത്ത ചിത്രത്തിൽ കൈയിൽ പല്ലിയെ പിടിച്ചിരിക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ നിരവധി പേരാണ് ചിത്രം കാണുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തത്. ചിലർ വിമർശിച്ചും രം​ഗത്തെത്തി. 

അമൃതയെ കബളിപ്പിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതോടെയാണ് ഇവർ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നത്. കേസിൽ മുംബൈ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം 700 പേജുള്ള കുറ്റപത്രം സമർപ്പിച്ചു. അനിൽ ജയ്‌സിംഗാനി, മകൾ അനക്ഷ, ബന്ധു നിർമൽ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അമൃത ഫഡ്‌നാവിസിന് കൈക്കൂലി നൽകാൻ  ശ്രമിക്കുകയുംം  ബ്ലാക്ക്‌മെയിൽ ചെയ്യുകയും ചെയ്തതിനാണ് കേസ്. രാഷ്ട്രീയ വിഷയങ്ങളിലും സജീവമായി അഭിപ്രായം പറയുന്ന വ്യക്തിയാണ് അമൃത. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ