അവസാന ശ്രമവും വിഫലം! പുലിയ്ക്ക് മുന്നില്‍ പോരാടി കുഞ്ഞ് കൃഷ്ണമൃഗം

By Web TeamFirst Published Dec 6, 2019, 5:44 PM IST
Highlights

ന്യാലയുടെ പ്രധാന ഉദ്ദേശം, തന്നെ കൊല്ലാന്‍ കാത്തിരിക്കുന്ന പുലിയില്‍ നിന്ന് രക്ഷപ്പെടുകയെന്നതായിരുന്നു. അതുകൊണ്ടുതന്നെ വൃഥാ, ആ കുഞ്ഞ് ന്യാല പുലിയെ ഇടിച്ചുകൊണ്ടേയിരുന്നു. 

മരിക്കുന്നതിന് തൊട്ടുമുമ്പ് പോലും രക്ഷപ്പെടാമെന്ന അവസാന പ്രതീക്ഷ കൈവിടാതെ പുലിയുടെ മുന്നില്‍ പ്രതിരോധിക്കുന്ന ഒരു കൃഷ്ണമൃഗ വിഭാഗത്തില്‍പ്പെട്ട ന്യാലയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സൗത്ത് ആഫ്രിക്കയിലെ ക്രൂഗെര്‍ നാഷണല്‍ പാര്‍ക്കിലെ സഫാരി ഗൈഡ് ആന്ത്രേ ഫ്യൂരിയാണ് വീഡിയോ പകര്‍ത്തിയത്. 

ന്യാലയുടെ പ്രധാന ഉദ്ദേശം, തന്നെ കൊല്ലാന്‍ കാത്തിരിക്കുന്ന പുലിയില്‍ നിന്ന് രക്ഷപ്പെടുകയെന്നതായിരുന്നു. അതുകൊണ്ടുതന്നെ വൃഥാ, ആ കുഞ്ഞ് ന്യാല പുലിയെ ഇടിച്ചുകൊണ്ടേയിരുന്നു. അവസാനം പുലി ന്യാലയെ കഴുത്തില്‍ കടിച്ചെടുത്ത് കൊണ്ടുപോയി കൊന്നുതിന്നുക തന്നെ ചെയ്തു. 

ഒരു മണിക്കൂറോളം നിലനിന്ന രക്ഷപ്പെടാനുള്ള ശ്രമത്തിനൊടുവില്‍ ഇരുവരും കൂട്ടായെന്ന് തോന്നും വീഡിയോ കണ്ടാല്‍. എന്നാല്‍ ഒടുവില്‍ പുലി ന്യാലയെ കൊല്ലുകയായിരുന്നു. 

ഗൈഡ് എന്ന നിലയില്‍ ഇരയുടെയും വേട്ടക്കാരന്‍റെയും ദൃശ്യങ്ങള്‍ കാണേണ്ടി വരാറുണ്ട്. ഇത് വളരെ ഹൃദയഭേദകമായിരുന്നുവെന്ന് ഫ്യൂരി പറഞ്ഞു. കുഞ്ഞ് ന്യാല രക്ഷപ്പെട്ട് ചെന്നാലും ശത്രുവിന്‍റെ ഗന്ധമുള്ളതിനാല്‍ അമ്മ അതിനെ അകറ്റി നിര്‍ത്തിയേക്കുമെന്നും ഫ്യൂരി കൂട്ടിച്ചേര്‍ത്തു. 

click me!