
ഓരോ ദിവസം കൂടുന്തോറും രാജ്യത്ത് ഉള്ളി വില ശരവേഗത്തിൽ പായുകയാണ്. വിലക്കയറ്റം സാധാരണക്കാരെയും കർഷകരെയും ഒരു പോലെ ബാധിച്ചു കഴിഞ്ഞു. ഉള്ളിവില വർദ്ധനവിനെ തമാശ രൂപത്തിൽ ആവിഷ്ക്കരിക്കുന്ന ടിക് ടോക് വീഡിയോകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുന്നത്.
ഉള്ളി വില വർദ്ധനവ് ആളുകളെ എങ്ങനെ ബാധിച്ചുവെന്നത് തമാശ രൂപത്തിൽ ആവിഷ്കരിക്കുന്നതാണ് വീഡിയോകൾ. ചിലത് പണത്തിനുപകരം ആളുകൾ ഉള്ളി മോഷ്ടിക്കുന്ന വീഡിയോകളാണെങ്കിൽ, മറ്റുചിലത് സവാള വാങ്ങി പൂട്ടിട്ട് കൊണ്ട് പോകുന്ന വീഡിയോകളാണ്. ഓട്ടോറിക്ഷയിൽ വന്നിറങ്ങുന്നയാൾ പണത്തിന് പകരം സവാള നൽകുന്നതും ബാക്കി തുകയായി ഡ്രൈവർ ചെറിയ ഉള്ളി നൽകുന്നതുമാണ് മറ്റൊരു രസകരമായി വീഡിയോ.
കാണാം ഏതാനും ചില വീഡിയോകൾ....
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam