
ജലൗന്‍(ഉത്തര്‍പ്രദേശ്): പ്രതികാര സ്വഭാവം വച്ച് പുലര്‍ത്തുന്നവരാണ് പാമ്പുകളെന്ന് സാങ്കല്‍പ്പിക കഥകളുണ്ട്. എന്നാല്‍ അത്തരമൊരു സംഭവത്തിന് സാക്ഷികളായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ജലൗന്‍ പ്രദേശത്തുള്ളവര്‍. കഴിഞ്ഞ ദിവസമാണ് സംഭവം. ഗുഡ്ഡു പച്ചൗരിയെന്ന ഇരുചക്രവാഹനയാത്രക്കാരന്‍റെ ബൈക്ക് ഒരു മുര്‍ഖന്‍ പാമ്പിന്‍റെ വാലിലൂടെ കയറിയതോടെയാണ് സംഭവം.
റോഡ് സൈഡിലുണ്ടായിരുന്ന മുര്‍ഖനെ ഇയാള്‍ കണ്ടിരുന്നില്ല. പക്ഷേ വാലില്‍ ടയര്‍ കയറിയതോടെ പാമ്പ് ബൈക്കിനെ പിന്തുടരാന്‍ തുടങ്ങി. രണ്ടു കിലോമീറ്ററോളം മുന്നോട്ട് പോയിട്ടും പാമ്പ് ബൈക്കിന് പിന്നില്‍ നിന്ന് മാറിയില്ല. ഒടുവില്‍ കാലില്‍ കൊത്തുമോയെന്ന് സംശയം കൂടിയതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് ഓടുകയായിരുന്നു.
റോഡില്‍ വീണ ബൈക്കിന് മുകളില്‍ പാമ്പ് കയറിയിരുന്നു. ബൈക്കിന് അടുത്തേക്ക് വരുന്നവരെ മൂര്‍ഖന്‍ ചീറ്റിയോടിക്കാനും തുടങ്ങിയതോടെ നാട്ടുകാര്‍ കൂടി. പലരീതിയില്‍ ശ്രമിച്ചിട്ടും പാമ്പ് ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഗ്രാമീണര്‍ കല്ല് പെറുക്കി എറിഞ്ഞാണ് പാമ്പിനെ ഓടിച്ചത്. ബൈക്ക് ഉപേക്ഷിച്ച് ഓടുന്നതിന് ഇടയില്‍ വീണ് യുവാവ് നിസാര പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam