'ബെം​ഗളൂരു ന​ഗരം ഇഞ്ചിഞ്ചായി ഞങ്ങളെ കൊല്ലുന്നു, ഇവിടം വിട്ടുപോകുകയാണ്'; ദമ്പതികളുടെ വീഡിയോ വൈറൽ

Published : Jun 22, 2025, 09:54 PM ISTUpdated : Jun 22, 2025, 09:55 PM IST
Ashwin

Synopsis

ബെം​ഗളൂരുവിൽ ശുദ്ധവായുവും മികച്ച കാലാവസ്ഥയുമാണെന്ന് ആളുകൾ പറയുന്നു. പക്ഷേ, ഫെബ്രുവരിയിൽ, അവർ എയർ ക്വാളിറ്റി ഇൻഡക്സ് പരിശോധിച്ചപ്പോൾ അത് 297 ൽ എത്തിയത് ഞെട്ടിച്ചുവെന്നും ദമ്പതികൾ പറഞ്ഞു.

ണ്ട് വർഷത്തെ താമസത്തിന് ശേഷം ബെം​ഗളൂരുവിൽ നിന്ന് പോകുകയാണെന്ന് ദമ്പതികളുടെ വ്ലോഗ്. നഗരത്തിന്റെ അന്തരീക്ഷത്തെയും കാലാവസ്ഥയെയും ആളുകളെയും അതിയായി സ്നേഹിച്ചിരുന്നെങ്കിലും ഇപ്പോൾ നഗരം വിട്ട് പോകാൻ തീരുമാനിച്ചുവെന്നും ന​ഗരത്തിലെ മോശം വായു ഗുണനിലവാരമാണ് താമസം മാറ്റത്തിന് കാരണമെന്നും സംരഭക ദമ്പതികളായ അശ്വിനും അപർണയും പറഞ്ഞു. മോശം വായു​ഗുണനിലവാരം കാരണം ഇരുവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും ഇവർ പറഞ്ഞു. 

ഇൻസ്റ്റാഗ്രാം പോസ്റ്റിലാണ് ഇവർ ഇക്കാര്യം അറിയിച്ചത്. 27 വയസ്സുകാരായ ഇരുവരും സ്വന്തമായി ബിസിനസ് നടത്തുന്നവരാണ്. ഇക്കാര്യം അറിയിക്കുന്നതിലൂടെ നിങ്ങൾ ഞങ്ങളെ വെറുത്തേക്കാം, പക്ഷേ ബെം​ഗളൂരു ഞങ്ങളെ ഇഞ്ചിഞ്ചായി കൊല്ലുകയാണെന്നും ഇവർ പറയുന്നു. ബാംഗ്ലൂരിലെ കാലാവസ്ഥ, അന്തരീക്ഷം, ആളുകൾ എന്നിവ തങ്ങൾക്ക് അത്ര ഇഷ്ടമാണെന്നും ദമ്പതികൾ വിശദീകരിച്ചു. ക്രമേണ, തങ്ങൾക്ക് പതിവായി അസുഖം വരുന്നത് ശ്രദ്ധിച്ചു തുടങ്ങി. എനിക്ക് ശ്വസന പ്രശ്നങ്ങളും അലർജിയും വന്നുവെന്ന് അപർണ പറഞ്ഞു. ജലദോഷം പോലും പിടിപെടാത്ത എനിക്ക് എപ്പോഴും ചുമയും തുമ്മലും ഉണ്ടാകുമെന്നും അശ്വിനും വ്യക്തമാക്കി. 

ബെം​ഗളൂരുവിൽ ശുദ്ധവായുവും മികച്ച കാലാവസ്ഥയുമാണെന്ന് ആളുകൾ പറയുന്നു. പക്ഷേ, ഫെബ്രുവരിയിൽ, അവർ എയർ ക്വാളിറ്റി ഇൻഡക്സ് പരിശോധിച്ചപ്പോൾ അത് 297 ൽ എത്തിയത് ഞെട്ടിച്ചുവെന്നും ദമ്പതികൾ പറഞ്ഞു. പച്ചപ്പും വൃത്തിയുമുള്ള മറ്റൊരു സ്ഥലത്തേക്ക് താമസം മാറുമെന്നും ഇവർ പറഞ്ഞു. ഞങ്ങളുടെ ജോലിയും സുഹൃത്തുക്കളും ഇവിടെയാണ്, പക്ഷേ നമ്മൾ ആദ്യം നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ഇരുവരും പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ അവരുടെ വീഡിയോ വൈറലായി മാറി. ഏകദേശം 10 ലക്ഷം ആളുകൾ വീഡിയോ കണ്ടു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ