അഞ്ച് മണിക്കൂർ ഇരയും വേട്ടക്കാരനും തൊട്ടുരുമി, എന്നിട്ടും നായയെ ഒന്നുതൊടുക പോലും ചെയ്യാതെ കടുവ

Published : Jun 09, 2025, 11:47 AM IST
Tiger

Synopsis

രണ്ടു വയസോളം പ്രായമുള്ള ആൺ കടുവയാണ് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്.

ഇടുക്കി: ചെല്ലാർകോവിൽമെട്ടിൽ ഏലത്തോട്ടത്തിൽ കിണറ്റിൽ വീണ കടുവയും നായയും ഒരുമിച്ചിരുന്നത് അഞ്ച് മണിക്കൂറോളം. നായയെ ഓടിച്ചാണ് കടുവയും കിണറ്റിൽ വീണത്. കിണറ്റിൽ വീണതോടെ നായയെ വേട്ടയാടിയ കാര്യമാണെന്ന് കടുവ മറന്നു. നായയെ ആക്രമിക്കാതെ അഞ്ച് മണിക്കൂറും കടുവ കിണറ്റിൽ തുടർന്നു. ഒടുവിൽ മയക്കുവെടി വെച്ച് മയക്കിയാണ് കടുവയെ പുറത്തെത്തിച്ചത്. കുരച്ച് ശബ്ദമുണ്ടാക്കിയതിനാൽ നായക്കും വെടിവെച്ചു. രണ്ടു വയസോളം പ്രായമുള്ള ആൺ കടുവയാണ് 15 അടിയോളം താഴ്ചയുള്ള കുഴിയിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കടുവയെ പുറത്തെടുത്തത്.

പിടികൂടിയ കടുവയെ പെരിയാർ കടുവയെ പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ടു. ഗവിക്കു സമീപമുള്ള പാണ്ഡ്യൻ തോട് എന്ന ഭാഗത്താണ് രാത്രി തുറന്നു വിട്ടത്. കടുവകളുടെ സാന്നിധ്യം കുറഞ്ഞ വന മേഖലയായതിനാലാണ് ഇവിടം തെരഞ്ഞെടുത്തത്. മയക്കു വെടിവെച്ച് പിടികൂടി തേക്കടിയിലെത്തിച്ച കടുവക്ക് പരിശോധനകൾക്ക് ശേഷം ആവശ്യമായ ചികിത്സ നൽകിയിരുന്നു. മുഖത്ത് തറച്ചിരുന്ന മുള്ളൻ പന്നിയുടെ മുള്ളും നീക്കം ചെയ്തു. നായയും ഒപ്പമുണ്ടായിരുന്നതിനാൽ പേവിഷ ബാധക്കുള്ള പ്രതിരോധ കുത്തിവയ്പ്പും നൽകി. നിരീക്ഷണത്തിനു ശേഷമാണ് വനത്തിൽ തുറന്നു വിട്ടത്. വിഴിഞ്ഞം . 

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തി. രാവിലെ എട്ടു മണിക്കാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. എംഎസ്‌സി ഐറിനയുടെ ക്യാപ്റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി ക്യാപ്റ്റൻ വില്ലി ആന്റണിയാണ്. എംഎസ്‌സി ഐറിന എത്തുന്ന രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ