
സമൂഹമാധ്യമങ്ങൾ വ്യാപകമായതോടെ കൗതുകകരവും രസകരവുമായ നിരവധി വീഡിയോകളാണ് ദിനം പ്രതി പ്രത്യക്ഷപ്പെടുന്നത്. മനുഷ്യർ മാത്രമല്ല ചിലപ്പോൾ പക്ഷി മൃഗാദികളും ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിൽ ഒരു വീട്ടമ്മയുടെയും കുരങ്ങന്റെയും വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
''ഞങ്ങളുടെ വീട്ടിലെ കുരങ്ങന് അമ്മ ഭക്ഷണം നൽകുന്നു'' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്വന്തം കുഞ്ഞിനെ പോലെയാണ് ഈ അമ്മ കുരങ്ങന് ഭക്ഷണം നൽകുന്നത്. മേശപ്പുറത്ത് ഇരിക്കുന്ന കുരങ്ങനെയും പിന്നാലെ ചെറു ഉരുളകളാക്കി അമ്മ ചോറ് വാരി നൽകുന്നതും വീഡിയോയിൽ കാണാം. സ്വന്തം കുഞ്ഞിനു ഭക്ഷണം നൽകുന്ന പോലെയാണ് അവർ കുരങ്ങന് കൈകൊണ്ട് ഭക്ഷണം നൽകുന്നത്.
വളരെ അച്ചടക്കത്തോടെ നല്ലകുട്ടിയായി കുരങ്ങൻ ഭക്ഷണം കഴിക്കുന്നതും വീഡിയോയിൽ കാണാം. പശ്ചിമ ബംഗാൾ സ്വദേശിയായ ചന്ദ് ദാസ് എന്നയാളാണ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പുറത്ത് വന്ന് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ഇത് കണ്ടിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam