
ബെംഗളൂരു: ബെംഗളൂരുവിലെ കനത്ത ട്രാഫിക്കിൽ കാർ കുടുങ്ങിയപ്പോൾ ഇറങ്ങിയോടി നവവരൻ. വരന് പിന്നാലെ വധുവും ഓടിയെങ്കിലും വരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിനെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിന്റെ പിറ്റേന്ന് ഇരുവരും കാറിൽ വരുകയായിരുന്നു. ദമ്പതികൾ പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ മഹാദേവപുരയിൽ വെച്ച് കാർ ട്രാഫിക്കിൽ കുടുങ്ങി. ഈസമയം, നടുറോഡിൽ വെച്ച് കാറിന്റെ ഡോർ തുറന്ന് വരൻ ഓടി. ഭാര്യ കാറിൽ നിന്നിറങ്ങി പിന്തുടരാൻ ശ്രമിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.
യുവതിയുടെ പരാതിയിൽ ബെംഗളൂരു പോലീസ് ഒളിച്ചോടിയ വരനെ തിരയുകയാണ്. കഴിഞ്ഞ ദിവസമാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് തൊട്ടുപിന്നാലെ, വരന്റെ മുൻ കാമുകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി ഭാര്യ പറഞ്ഞു. താനും കുടുംബവും അവനോടൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ തന്റെ ബന്ധത്തെ കുറിച്ച് ഇയാൾ യുവതിയെ അറിയിക്കുകയും യുവതിയെ ഉപേക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇവരുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് മുൻ കാമുകി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ്ടായ മാനസിക പ്രയാസത്തിലാണ് ഭർത്താവ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
കാടിന്‍റെ സ്വന്തം ടാക്സ് കലക്റ്റര്‍; കരിമ്പ് ലോറികള്‍ തടഞ്ഞ് നിര്‍ത്തി കരിമ്പെടുക്കുന്ന ആന !
മുൻകാമുകി വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഗോവയിൽ വെച്ചാണ് ഇവർ ബന്ധത്തിലായത്. പിതാവ് നടത്തുന്ന സ്ഥാപനത്തിലെ ഡ്രൈവറുടെ മകളാണ് യുവതി. വിവാഹിതയായ യുവതിയുമായുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ ഇയാളുടെ വിവാഹം നിശ്ചയിച്ചത്. വരനെ അന്വേഷിക്കുകയാണെന്നും ഉടൻ കണ്ടെത്താൻ ശ്രമിക്കുമെന്നും പൊലീസ് വധുവിന് ഉറപ്പ് നൽകി. വരൻ തിരികെ വരുമെന്നുള്ള പ്രതീക്ഷയിലാണ് വധു തിരികെ പോയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam