
ട്രെയിനിന്‍റെ വാതിലിന്‍റെ സമീപത്തിരുന്ന് പുകവലിക്കുന്ന യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ വിമര്‍ശനം കടുക്കുന്നു. പൊതുസ്ഥലത്ത് പുകവലിക്കുന്നത് അധികൃതരെ അറിയിക്കാതെ യുവതിയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ചിത്രം പ്രചരിപ്പിച്ചതിന് എതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നത്. ട്രെയിനിനുള്ളില്‍ യുവതി പുകവലിക്കുന്നതിന്‍റെ ചിത്രമാണ് ഒരാള്‍ സാമൂഹ്യ മാധ്യമങ്ങള്‍ അപ്‍ലോഡ് ചെയ്തത്.
''ഒരു സ്ത്രീ ട്രെയിനിന്‍റെ വാതിലിന് അരികെയിരുന്ന പുകവലിക്കുന്നത് കണ്ടു, 'മോഡേണ്‍ വിമൻ' എന്ന് വിളിക്കപ്പെടുന്ന ഇവരോട് വെറുപ്പും നിരാശയും തോന്നി. എങ്ങോട്ടാണ് നമ്മള്‍ പോകുന്നത്, കഷ്ടം'' എന്ന് കുറിച്ച് കൊണ്ടാണ് സി ജെ ഭൗ എന്നയാള്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍, ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു.
ഒരു വ്യക്തിയുടെ ചിത്രം അവരുടെ സമ്മതമില്ലാതെ ക്ലിക്ക് ചെയ്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തതിന് എതിരെയാണ് ആളുകള്‍ പ്രതികരിക്കുന്നത്. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ഒട്ടും ശരിയല്ല. ഒരു പുരുഷൻ ഇങ്ങനെ പുകവലിച്ചാൽ നിങ്ങൾ ഇത് പോസ്റ്റ് ചെയ്യുമോ? ആ സ്ത്രീ നിങ്ങള്‍ക്കെതിരെ കേസ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു.
ആ സ്ത്രീ നിങ്ങളുടെ പണം കൊണ്ടാണോ സിഗരറ്റ് വാങ്ങിയത്? പൊതുസ്ഥലത്ത് പുകവലിക്കുന്നത് തെറ്റാണെന്ന് സമ്മതിക്കുന്നു. എന്നാൽ നിങ്ങൾ പുരുഷന്മാരെ സമാനമായ രീതിയിൽ വിധിക്കുന്നുണ്ടോ? അതോ സ്ത്രീകൾക്ക് മാത്രമുള്ള പ്രശ്നമാണോ? ഫോട്ടോ പോസ്റ്റ് ചെയ്യും മുമ്പ് ആ സ്ത്രീയുടെ അനുവാദം ചോദിച്ചോ എന്നുമാണ് മറ്റൊരാള്‍ പ്രതികരിച്ചത്. ചിലര്‍ യുവതിയുടെ ചിത്രം പോസ്റ്റ് ചെയ്തയാളുടെ പഴയ ചിത്രങ്ങളും തപ്പിയെടുത്ത് വിമര്‍ശിച്ചു. ചായക്കൊപ്പം സിഗരറ്റ് വലിക്കുന്ന ചിത്രത്തില്‍ കമന്‍റ് ചെയ്തുകൊണ്ടാണാണ് വിമര്‍ശനം കടുപ്പിച്ചത്.
ദില്ലിയില്‍ പടരുന്നത് എച്ച് 3 എൻ 2 വൈറസ്; ചുമയും പനിയും ശ്വാസതടസവും പ്രധാന ലക്ഷണങ്ങൾ, മുന്നറിയിപ്പ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam