
മുസഫർനഗർ ഉത്തർപ്രദേശ്): ഹോളിക്ക് അവധി അപേക്ഷിച്ച് പൊലീസ് ഇൻസ്പെക്ടർ മേലുദ്യോഗസ്ഥന് നൽകിയ അപേക്ഷ സോഷ്യൽമീഡിയയിൽ വൈറൽ. യുപിയിലെ ഫാറൂഖാബാദിലാണ് സംഭവം. ഉത്സവ സീസണിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി ലഭിക്കാത്ത സാഹചര്യത്തിലാണ് സത്യം വ്യക്തമാക്കി ഉദ്യോഗസ്ഥൻ കത്തെഴുതിയത്. 10 ദിവസം അവധി കിട്ടിയില്ലെങ്കിൽ തന്റെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.
കഴിഞ്ഞ 22 വർഷമായി ഭാര്യാ സഹോദരന്റെ വീട്ടിൽ ഹോളി ആഘോഷിക്കാൻ കഴിയാതിരുന്നതിനാൽ ഭാര്യ തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്നും ഇത്തവണ അവിടെ പോകണമെന്ന് ഭാര്യ വാശിപിടിച്ചിരിക്കുകയാണെന്നും ഇൻസ്‌പെക്ടർ അശോക് കുമാർ എസ്പിക്ക് നൽകിയ അപേക്ഷയിൽ പറയുന്നു. കത്തിന്റെ പകർപ്പ് സോഷ്യൽമീഡിയയിൽ വൈറലായി.
22 വർഷത്തെ ദാമ്പത്യത്തിൽ ഹോളിയുടെ ആഘോഷത്തിൽ എന്റെ ഭാര്യക്ക് അവളുടെ മാതൃഗൃഹത്തിലേക്ക് പോകാൻ കഴിഞ്ഞില്ല, അതിനാൽ അവൾ എന്നോട് വളരെ ദേഷ്യത്തിലാണ്. അവിടെ പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്നു. പക്ഷേ അവധി ലഭിക്കാതെ എനിക്ക് പോകാൻ കഴിയില്ല. എന്റെ സാഹചര്യം കണക്കിലെടുത്ത് ദയവായി 10 ദിവസത്തെ കാഷ്വൽ ലീവ് അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യരപ്പെട്ടത്. അപേക്ഷ പരിഗണിച്ച് മാർച്ച് 4 മുതൽ ഇൻസ്പെക്ടർക്ക് അഞ്ച് ദിവസത്തെ കാഷ്വൽ ലീവ് എസ്പി അനുവദിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam