കാഴ്ച കാണാനിറങ്ങി, ചെറുബോട്ട് മുങ്ങിത്തുടങ്ങിയതോടെ നീന്തി, 68കാരൻ ചെന്നുചാടിയത് മുതലയുടെ മുന്നിൽ

Published : Mar 13, 2024, 12:05 PM ISTUpdated : Mar 13, 2024, 12:17 PM IST
കാഴ്ച കാണാനിറങ്ങി, ചെറുബോട്ട് മുങ്ങിത്തുടങ്ങിയതോടെ നീന്തി, 68കാരൻ ചെന്നുചാടിയത് മുതലയുടെ മുന്നിൽ

Synopsis

ചെറുബോട്ടിൽ വെള്ളം കയറി തുടങ്ങിയതിന് മുങ്ങാൻ തുടങ്ങിയതോടെയാണ് മറ്റ് വഴികളില്ലാതെ 68കാരൻ തടാക കരയിലേക്ക് നീന്തിയത്. എന്നാൽ തീരത്ത് എത്തുന്നതിന് മുൻപ് 68കാരന്റെ കാലിൽ മുതല പിടികൂടുകയായിരുന്നു

ഫ്ലോറിഡ: ബോട്ട് മുങ്ങിയതോടെ രക്ഷ തേടി തീരത്തേക്ക് നീന്തിയ 68കാരനെ ആക്രമിച്ച് മുതല. ഫ്ലോറിഡയിലെ എവർഗ്ലേഡ്സിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെയാണ് ചെറുബോട്ടിൽ പാർക്കിലെ കാഴ്ചകൾ കാണാനായി ഇറങ്ങിയ 68കാരനെ മുതല ആക്രമിച്ചത്. എവർഗ്ലേഡ്സിലെ ദേശീയോദ്യാനത്തിലാണ് സംഭവം. ചെറുബോട്ടിൽ വെള്ളം കയറി തുടങ്ങിയതിന് മുങ്ങാൻ തുടങ്ങിയതോടെയാണ് മറ്റ് വഴികളില്ലാതെ 68കാരൻ തടാക കരയിലേക്ക് നീന്തിയത്. എന്നാൽ തീരത്ത് എത്തുന്നതിന് മുൻപ് 68കാരന്റെ കാലിൽ മുതല പിടികൂടുകയായിരുന്നു.

തടാക കരയിലുണ്ടായിരുന്ന ഉദ്യാനത്തിലെ ജീവനക്കാർ കണ്ടതാണ് 68കാരന്റെ ജീവൻ രക്ഷപ്പെടാൻ കാരണമായത്. 68കാരന്റെ കാലിൽ ഗുരുതരമായ പരിക്കാണ് മുതലയുടെ ആക്രമണത്തിൽ സംഭവിച്ചിട്ടുള്ളത്. കരയിലെത്തിച്ച 65കാരനെ ഉടനെ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവത്തിന് പിന്നാലെ പാർക്കിലെ ജീവനക്കാരും പൊലീസും മുതലയെ നിരീക്ഷിക്കുന്നത് തുടരുകയാണ്. 

യുഎസ് മത്സ്യ വന്യജീവി സർവ്വീസ്, ഫ്ലോറിഡ മത്സ്യ വന്യജീവി സംരക്ഷണ സർവ്വീസുകളോട് ചേർന്നുള്ള മേഖലയിലാണ് മുതലയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. വീണ്ടും സന്ദർശകർക്കെതിരെ മുതലയുടെ ആക്രമണം നേരിട്ടാൽ തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉദ്യാന ജീവനക്കാർ വിശദമാക്കുന്നത്. 

വംശനാശ ഭീഷണി നേരിടുന്ന വിഭാഗം മുതലകളുടെ വാസ സ്ഥലമാണ് ഈ ഉദ്യാനത്തിലെ ചെറുതടാകങ്ങളും ചതുപ്പുകളും. ഇവിടെ സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും ജീവികളെ സ്പർശിക്കുന്നതിനോ വെള്ളത്തിൽ ഇറങഅങുന്നതിനോ നീന്തുന്നതിനോ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇടമാണ്. കനാലുകളിലും തടാകത്തിലും ചെറുബോട്ടിലൂടെ മാത്രമാണ് ഇറങഅങാനാണ് അനുമതിയുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ