
വിവാഹ ദിവസം ഏതെരാളുടെയും ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നായിരിക്കും. ഓര്‍മ്മകളിൽ എന്നും സൂക്ഷിക്കാനുള്ള ദിവസമായി ഇത് മാറ്റാനാണ് എല്ലാവരും ആഗ്രഹിക്കുക. വിവാഹ വേദിയിലേക്ക് എല്ലാവരയും ആകര്‍ഷിച്ചുകൊണ്ട് ആരും മോഹിക്കുന്ന രംഗപ്രവേശവും സ്വപ്നം കാണാത്തവരുണ്ടാകില്ല.
അത്തരമൊരു കിടിലൻ എൻട്രിയാണ് ഈ വധു നടത്തിയിരിക്കുന്നത്. വിവാഹത്തിനെത്തിയവരുടെ മാത്രമല്ല, ആ വിവാഹ വീഡിയോ വൈറലായതോടെ അത് കണ്ട എല്ലാവരുടെയും മനസ്സിനെ മോഹിപ്പിക്കുന്ന, ആകര്‍ഷിക്കുന്ന എൻട്രി തന്നെയായിരുന്നു അത്. റോയൽ എൻഫീൽഡ് ബുള്ളറ്റും ഓടിച്ചാണ് ഈ വധു വേദിയിലെത്തിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വൈശാലി ചൗദരി എന്ന സ്ത്രീ അവരുടെ പേഴ്സണൽ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചത്. 12 ലക്ഷം പേരാണ് ഇതുവരെ വീഡിയോ കണ്ടത്. ഹെവിയായ ലെഹങ്ക ധരിച്ച വധു സ്റ്റൈലായി ബുള്ളറ്റ് ഓടിക്കുന്നതാണ് വീഡിയോ. ആളുകൾ രണ്ടും കൈയ്യും നീട്ടിയാണ് വീഡിയോ സ്വീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam