കുട്ടിക്ക് നേരെ ചീറിയടുത്ത് പത്തിവിടർത്തിയ കൂറ്റൻ മൂർഖൻ, മിന്നൽവേ​ഗത്തിൽ അമ്മയുടെ ഇടപെടൽ-നെഞ്ചിടിക്കും വീഡിയോ

Published : Aug 13, 2022, 09:16 PM ISTUpdated : Aug 13, 2022, 09:20 PM IST
കുട്ടിക്ക് നേരെ ചീറിയടുത്ത് പത്തിവിടർത്തിയ കൂറ്റൻ മൂർഖൻ, മിന്നൽവേ​ഗത്തിൽ അമ്മയുടെ ഇടപെടൽ-നെഞ്ചിടിക്കും വീഡിയോ

Synopsis

കുട്ടി അശ്രദ്ധയോടെ പടി കടന്ന് പാമ്പിനെ ചവിട്ടി, ചവിട്ടിയില്ല എന്ന അവസ്ഥയിൽ. കുട്ടിയ കൊത്താനായി പത്തി വിടർത്തി തയ്യാറെടുത്ത് എണീറ്റ് നിൽക്കുകയാണ് പാമ്പ്.

സോഷ്യൽമീഡി‌‌യയിൽ ഇന്ന് ഏറെ വൈറലായ വീഡിയോയായിരുന്നു മൂർഖൻ പാമ്പിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സംഭവം. കർണാടകയിലെ മാണ്ഡ്യയിലായിരുന്നു സംഭവം. അമ്മക്ക് ഒരുനിമിഷമൊന്ന്  പതറിയിരുന്നെങ്കിൽ കുഞ്ഞിന് കടിയേറ്റെനേ. എന്നാൽ മനസാന്നിധ്യം കൈവി‌ടാതെ യുവതിയുടെ ധൈര്യസമേതമുള്ള കുട്ടിയുടെ ജീവന് തുണയായി. യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് ഓൺലൈനിൽ നിരവധി പേർ രം​ഗത്തെത്തി.

സംഭവമിങ്ങനെ: വീടിന് പുറത്തിറങ്ങാനായി അമ്മയും കുട്ടിയും വരുന്നു. വാതിൽപ്പടി കടന്ന് സ്റ്റെപ്പിറങ്ങാൻ ആദ്യമെത്തുന്നത് കുട്ടിയാണ്. ഈ സമയം, താഴയുള്ള സ്റ്റെപ്പിനരികിലൂടെ കൂറ്റൻ മൂർഖൻ പാമ്പ് എത്തുന്നു.  കുട്ടി അശ്രദ്ധയോടെ പടി കടന്ന് പാമ്പിനെ ചവിട്ടി, ചവിട്ടിയില്ല എന്ന അവസ്ഥയിൽ. കുട്ടിയ കൊത്താനായി പത്തി വിടർത്തി തയ്യാറെടുത്ത് എണീറ്റ് നിൽക്കുകയാണ് പാമ്പ്. ഭയന്ന് വീടിനുള്ളിലേക്ക് (പാമ്പ് നിൽക്കുന്ന ഭാ​ഗത്തേക്ക്) ഓടാൻ ശ്രമിച്ച കുട്ടിയെ പിടിച്ച് പിന്നോട്ട് വലിച്ചെടുക്കുന്നു. ഈ സമയം പാമ്പും പിൻവാങ്ങി. കുട്ടിയെ വലിക്കാൻ ഒരു സെക്കന്റെങ്കിലും താമസിച്ചിരുന്നെങ്കിൽ മൂർഖന്റെ കടിയേറ്റേനെ. 

ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും വീഡിയോ കണ്ടത്. മിക്കവരും അമ്മയെ പ്രശംസകൊണ്ടുമൂടി.

 

പാമ്പുകൾ, ആമകൾ, കുരങ്ങൻ; യുവാവ് കസ്റ്റംസിന്‍റെ പിടിയില്‍

ബാങ്കോക്കിൽ നിന്ന് അനധികൃതമായി കടത്തിയ പാമ്പുകളും മറ്റ് മൃഗങ്ങളുമായി യുവാവ് കസ്റ്റംസിൻറെ പിടിയിൽ. ടിജി-337 എന്ന വിമാനത്തിൽ ജീവനുള്ള മൃഗങ്ങളുമായി ബാങ്കോക്കിൽ നിന്ന് വന്ന യാത്രക്കാരനെ കുറിച്ച് രഹസ്യാന്വേഷണ വിവരം ലഭിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരനെ പരിശോധിച്ചപ്പോൾ 20 പാമ്പുകൾ, രണ്ട് ആമകൾ, ഒരു കുരങ്ങൻ എന്നിവ കണ്ടെടുത്തു. മധ്യ ആഫ്രിക്ക, വടക്കേ അമേരിക്ക, സീഷെൽസ് ദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്നവയാണ് ഈ പാമ്പുകളും ആമകളുമെന്ന് അധികൃതർ പറഞ്ഞു.

ജീവനുള്ള മൃഗങ്ങളെ നിയമവിരുദ്ധമായി ഇറക്കുമതി ചെയ്തതാണെന്നും അനിമൽസ് ക്വാറന്റൈൻ & സർട്ടിഫിക്കേഷൻ സേവനങ്ങളുമായി (എക്യുസിഎസ്) കൂടിയാലോചിച്ച ശേഷം തായ് എയർവേയ്‌സ് വഴി ഉത്ഭവ രാജ്യത്തേക്ക് തിരിച്ചയച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ