ക്ലാസ് മുറിയിൽ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായി; വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

Published : Aug 11, 2022, 11:13 PM ISTUpdated : Aug 11, 2022, 11:17 PM IST
ക്ലാസ് മുറിയിൽ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായി; വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

Synopsis

കഴിഞ്ഞ ബുധനാഴ്ചയാണ് വീഡിയോ കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഏഴ് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു.

സിൽചാർ (അസം): ക്ലാസ് മുറിയിൽ വിദ്യാർഥികൾ ആശ്ലേഷിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് നടപടിയുമായി കോളേജ് അധികൃതർ. ഏഴ് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു. പ്ലസ് വൺ ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന സംഘം ക്ലാസ് മുറിയിൽ പരസ്പരം കെട്ടിപ്പിടിക്കുകയായിരുന്നു. ഇതേ ക്ലാസിലെ മറ്റൊരു വിദ്യാർത്ഥി വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ‌ പ്രചരിപ്പിച്ചു. സ്വകാര്യ സ്ഥാപനമായ സിൽച്ചാറിലെ രാമാനുജ് ഗുപ്ത കോളേജിലാണ് സംഭവം. വീഡിയോ വൈറലായതോടെ നിരവധിപേർ വിമർശനവുമായി രം​ഗത്തെത്തി. കോളേജ് അധികൃതർക്കും വിമർശനമേറ്റു.

കഴിഞ്ഞ ബുധനാഴ്ചയാണ് വീഡിയോ കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഏഴ് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. നാല് പെൺകുട്ടികളെയും മൂന്ന് ആൺകുട്ടികളെയുമാണ് സസ്പെൻഡ് ചെയ്തത്. ഇത്തരം പ്രവർത്തനങ്ങൾ സ്ഥാപനത്തിന്റെ അച്ചടക്കത്തിന്റെ  ലംഘനമാണെന്നും അതുകൊണ്ടുതന്നെ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുകയാണെന്നും അധികൃതർ വിശദീകരിച്ചു. അധ്യാപകർ ഇല്ലാതിരുന്ന സമയത്താണ് വിദ്യാർത്ഥികൾ ക്ലാസിൽ പരസ്പരം കെട്ടിപ്പിടിച്ചതെന്ന് കോളേജ് പ്രിൻസിപ്പൽ പൂർണദീപ് ചന്ദ പറഞ്ഞു.

മരുമകളെ കൊലപ്പെടുത്തി, വെട്ടിമാറ്റിയ തലയുമായി പൊലീസ് സ്റ്റേഷനിലേക്ക് നടന്ന് അമ്മായിഅമ്മ

കോളേജ് പരിസരത്ത് സിസിടിവി ക്യാമറകൾ ഉണ്ടെന്നും കാമ്പസിൽ മൊബൈൽ ഫോൺ നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11-ാം ക്ലാസിലെ പുതിയ ബാച്ചിലെ കുട്ടികളെയാണ് വിലക്കിയത്. ഇവർ അഡ്മിഷൻ എടുത്തിട്ട് 15 ദിവസമായിട്ടുള്ളൂ. അതേസമയം, ഏഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയും കോളേജ് അധികൃതർ വിളിപ്പിച്ചു. 

ചുംബന മത്സരം നടത്തിയ വിദ്യാർഥികളെ പുറത്താക്കി

മംഗളൂരു: മം​ഗളൂരുവിൽ ലിപ് ലോക്ക് ചലഞ്ച് നടത്തിയ വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കിയതായി അധികൃതർ. സ്വകാര്യ അപ്പാർട്ട്മെന്റിൽ ചുംബന മത്സരം നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തിരുന്നു. രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ ഏഴ് വിദ്യാർത്ഥികളാണ് വീഡിയോയിലുണ്ടായിരുന്നത്. അവരിൽ ഒരാളെ ലൈം​ഗികമായും പീഡിപ്പിച്ചതായും പരാതിയുയർന്നു. ഏഴ് പേരെയാണ് കോളേജ് പുറത്താക്കിയത്. അഞ്ചുപേർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് കൈമാറി. രണ്ടുപേർ ടിസി വാങ്ങിയിട്ടില്ലെന്നും പ്രിൻസിപ്പാൾ അറിയിച്ചു. എല്ലാ വിദ്യാർത്ഥികളും സയൻസ് വിഭാഗത്തിൽ നിന്നുള്ളവരാണെന്നും കോളേജ് അധികൃതർ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ