
ചെന്നൈ : അജ്ഞാതരായ മൂന്ന് യുവാക്കളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചര്‍ച്ച. ഇവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ആളുകൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ കയറി നിന്ന് അപകടകരമാം വിധം അഭ്യാസ പ്രകടനം നടത്തുന്ന മൂന്ന് പേരുടേതാണ് ഈ വീഡിയോ. തല കീഴായി തൂങ്ങിക്കിടന്നും ചെരിഞ്ഞിരുന്നുമെല്ലാമാണ് അഭ്യാസ പ്രകടനം. ചെന്നൈയിലാണ് സംഭവം നടന്നിരിക്കുന്നത്.
പശ്ചാത്തല സംഗീതമെല്ലാം കൊടുത്താണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് കേബിൾ തൂണുകൾ തൊട്ടു തൊട്ടില്ലെന്ന മട്ടിലാണ് ഇവരുടെ ഇരിപ്പ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സോഷ്യൽ മീഡിയ ആവശ്യപ്പെടുന്നത്. ചെന്നൈയിലെ ലൈറ്റ് ഹൗസ് സ്റ്റേഷനും ബീച്ച് സ്റ്റേഷനും ഇടയിലാണ് സംഭവം നടക്കുന്നത്.
അതേസമയം ചെന്നൈയിൽ നിന്ന് തന്നെ ദിവസങ്ങൾക്ക് മുന്നെ ട്രെയിനിന് മുകളിൽ കയറി നിന്ന് കൊടി വീശി ഷോക്കേറ്റ് യുവാവിന് ഗുരുതരമായ പരിക്കേറ്റിരുന്നു. ഒരു കൂട്ടം യുവാക്കൾ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ട്രെയിനിന് മുകളിൽ കയറി കൊടി വീശുകയായിരുന്നു. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു. ഇതോടെ കൊടിവീശിയ യുവാവിന് ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മുകേഷ് എന്ന യുവാവിനാണ് ഗുരുതുരമായി പരിക്കേറ്റത്.
പ്ലാറ്റ്‌ഫോമിലുള്ളവർ ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും യുവാക്കൾ മുന്നറിയിപ്പ് അവഗണിച്ചു. ട്രെയിനിൽ കയറിയ ശേഷം, അവരിൽ ഒരാൾ ഒരു പതാക വീശി, അത് റെയിൽവേ ട്രാക്കുകൾക്ക് മുകളിലുള്ള ഹൈ ടെൻഷൻ ലൈനുമായി സ്പർശിച്ചു. നിമിഷങ്ങൾക്കകം യുവാവ് ശക്തമായ ഷോക്കേറ്റ് ട്രെയിനിൽ നിന്ന് തെറിച്ചുവീണു. ഗുരുതരമായി പൊള്ളലേറ്റ മുകേഷിനെ പരമക്കുടി ആശുപത്രിയിൽ എത്തിച്ച ശേഷം മധുരയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam