
ബെംഗളുരു : കാറിലിരുന്ന് ഡോര്‍ തുറക്കുമ്പോൾ പലപ്പോഴും പിറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അപകടക്കെണിയാകുന്ന നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. തിരക്കുള്ള റോഡിൽ പാര്‍ക്ക് ചെയ്ത് കാറിൽ നിന്ന് ഡോര്‍ തുറന്നതോടെ ഉണ്ടായത് വലിയൊരു അപകടമാണ്.
റോഡിലൂടെ അതേ ദിശയിൽ വരികയായിരുന്ന ബൈക്കിൽ ഈ ഡോര്‍ ഇടിച്ച് രണ്ട് യുവാക്കളാണ് അപകടത്തിൽപെട്ടത്. വേഗത്തിൽ വരികയായിരുന്ന ബൈക്കിൽ ഡോര്‍ ഇടിച്ചതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ എതിര്‍ ദിശയിൽ നിന്ന് വരികയായിരുന്ന ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു.
ബെംഗളുരുവിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ കലാ കൃഷ്ണ സ്വാമിയാണ് മുന്നറിയിപ്പെന്ന നിലയിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ വാഹനത്തിന്റെ ഡോര്‍ തുറക്കുമ്പോൾ ദയവായി ശ്രദ്ധിക്കുക. മാരകമായ അപകടങ്ങൾ ഒഴിവാക്കൂ - എന്നാണ് വീഡിയോയുടെ കൂടെ പൊലീസ് ഓഫീസര്‍ കുറിച്ചിരിക്കുന്നത്.
ലോക ബാങ്കിന്റെ കണക്ക് അനുസരിച്ച് ലോകത്തെ വാഹനങ്ങളുടെ ഒരു ശതമാനം മാത്രം വാഹനങ്ങളുള്ള ഇന്ത്യയിലാണ് 10 ശതമാനം അപകടങ്ങളും സംഭവിക്കുന്നത്. ഇത്തരം അപകടങ്ങൾ വരുമാന സ്രോതസ്സുകൾ നിലയ്ക്കുന്നതുവഴി കുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുകയും കുടുംബങ്ങൾക്ക് ബാധ്യത സൃഷ്ടിക്കുന്നു. വാഹനാപകടങ്ങളിൽ ഇരകളാകുന്നതിൽ 70 ശതമാനവും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിൽപ്പെട്ടവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam