
നാടൻ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പേരും. വ്യത്യസ്ഥതമായ രീതിയിൽ നാടാൻ പാട്ടുകൾ അവതരിപ്പിക്കുന്നവർ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അത്തരത്തിൽ നാടൻ പാട്ടിന്‍റെ വശ്യത ഒട്ടും ചോരാതെ അവതരിപ്പിക്കുന്ന കുട്ടികളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. രണ്ടുപേർ പാടുകയും ഒരാൾ താളം പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ.
ചുള്ളിക്കമ്പും വിറകിൻ കഷ്ണവുമെല്ലാമാണ് വാദ്യോപകരണങ്ങളായി ഈ മിടുക്കന്മാർ ഉപയോഗിച്ചിരിക്കുന്നത്. നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ കൊട്ടുകാരനായ കുട്ടി അസലായി താളം പിടിക്കുന്നുമുണ്ട്. ആസ്വദിച്ച് വായ്ത്താരി ഇടാനും ഒരാൾ കൂടെയുണ്ട്. ഒരു തോടിന്റ കരയിൽ ഇരുന്നാണ് സംഘത്തിന്റെ ഗാനമേള.
കുട്ടികളിരിക്കുന്ന പ്രദേശത്തിന്റെ ഭംഗിയും വീഡിയോയിൽ പകർത്തിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കുട്ടികളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam