
മംഗലാപുരം: ഹജ്ജിന് വേണ്ടി മാറ്റിവച്ച തുക ലോക്ക്ഡൗണ്‍ കാലത്ത് പാവങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച് മംഗലാപുരം സ്വദേശിയുടെ നന്മ. മംഗലാപുരം ബന്തവാല്‍ താലൂക്കിലെ കൂലിപ്പണിക്കാരനായ അബ്ദുള്‍ റഹ്മാനാണ് ഇത്തരത്തില്‍ ഒരു സേവനം നടത്തിയത്.
തന്‍റെ കടങ്ങള്‍ എല്ലാ തീര്‍ത്ത് ഇത്തവണ ഹജ്ജിന് പോകാന്‍ തീരുമാനിച്ചതാണ് അബ്ദുള്‍ റഹ്മാന്‍. ഇതിനായി കൂലിപ്പണിയെടുത്തും, മുണ്ട് മുറുക്കിയുടുത്തും സമ്പാദിച്ച തുകയാണ് അബ്ദുള്‍ റഹ്മാന്‍റെ കയ്യില്‍ ഉണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകനായ സവാദ് റഹ്മാന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുള്‍ റഹ്മാന്‍റെ നന്മ ലോകം അറിഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
അഞ്ച് മിനിറ്റ് മുൻപ് വരെ ഈ മനുഷ്യൻ തീർത്തും അപരിചിതനായിരുന്നു. ഇപ്പോൾ ഈ ചിത്രം എനിക്ക് പ്രൊഫൈൽ ചിത്രമാക്കാൻ തോന്നുന്നു. മംഗലാപുരത്തിനടുത്ത ബന്തവാൽ താലൂക്കിലെ ഒരു കൂലി ജോലിക്കാരനാണിദ്ദേഹം. അടുത്തുള്ള ചാക്ക് നിറയെ അദ്ദേഹത്തിന്‍റെ സമ്പാദ്യങ്ങളാണ്. ഈ മനുഷ്യൻ ഇക്കാലമത്രയൂം ജീവിച്ചത് ഒരു സ്വപ്നവുമായിട്ടാണ്. കടങ്ങളും കടപ്പാടുകളുമെല്ലാം വീട്ടണം, എന്നിട്ട് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ പുറപ്പെടണം. വണ്ടിക്കു പോകാതെ കിലോമീറ്ററുകൾ നടന്നും
പാലൊഴിക്കാതെ കാപ്പി കുടിച്ചും കറിയൊഴിവാക്കി റൊട്ടി കഴിച്ചും സ്വരൂപിച്ചു കൂട്ടിയിട്ടുണ്ടാവും ഹജ്ജ് യാത്രക്കുള്ള വഴിച്ചിലവ്. എന്നാൽ ഹജ്ജിനായി സ്വരൂപിച്ച തുകയെല്ലാം സാധുക്കൾക്ക് ആഹാര സാധനങ്ങൾ വാങ്ങുവാനായി ചെലവഴിച്ചിരിക്കുന്നു ആ വലിയ മനുഷ്യൻ. തനിക്ക് ചുറ്റും മനുഷ്യർ ഭക്ഷണമില്ലാതെ വിശന്നിരിക്കുന്ന ഘട്ടത്തിൽ തെൻറ കടങ്ങൾ തീർന്നിട്ടില്ല എന്ന് അദ്ദേഹം കരുതിക്കാണണം. പടച്ചവൻ വിധിയേകിയാൽ അദ്ദേഹത്തിെൻറ ജീവിതസ്വപ്നം സാധിക്കുമാറാകട്ടെ ഇനി മക്കത്ത് പോകാനായില്ലെങ്കിലും ഗൂഡിനബലിയിലെ അബ്ദുൽ റഹ്മാൻ എനിക്കിനിമേൽ ഹാജിക്കയാണ്. താങ്കൾക്കു മേൽ ദൈവത്തിെൻറ കാരുണ്യവും സമാധാനവും ഉണ്ടാവട്ടെ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam