'യഥാർത്ഥ സ്നേഹം..'; ജോലി കഴിഞ്ഞെത്തിയ പൊലീസുകാരനെ സ്നേഹത്തോടെ സ്വീകരിച്ച് നായ; ഹൃദ്യം ഈ വീഡിയോ

Web Desk   | Asianet News
Published : Jul 18, 2020, 09:13 AM IST
'യഥാർത്ഥ സ്നേഹം..'; ജോലി കഴിഞ്ഞെത്തിയ പൊലീസുകാരനെ സ്നേഹത്തോടെ സ്വീകരിച്ച് നായ; ഹൃദ്യം ഈ വീഡിയോ

Synopsis

യജമാനനോടുള്ള ഈ നായയുടെ സ്നേ​ഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'നായ്ക്കളുടെ ഏറ്റവും മികച്ച വീഡിയോകളിലൊന്ന്, മനോഹരമായ നായ' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന പ്രതികരണങ്ങൾ.

കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള പ്രയത്നത്തിൽ മുൻ നിരയിൽ നിന്ന് പോരാടുകയാണ് പൊലീസ് ഉദ്യോ​ഗസ്ഥർ. ഉറ്റവരെ ഉപേക്ഷിച്ച് രാപ്പകലില്ലാതെ മറ്റുള്ളവരുടെ സുരക്ഷയ്ക്കായി കാവൽ നിൽക്കുകയാണ് അവർ. പലരും തങ്ങളുടെ കുടുംബാം​ഗങ്ങളെ കണ്ടിട്ട് തന്നെ ദിവസങ്ങളോളമായി. ഇപ്പോഴിതാ ജോലി കഴിഞ്ഞെത്തിയ പൊലീസുകാരനെ സ്വാ​ഗതം ചെയ്യുന്ന നായയുടെ വീഡിയോ ആണ് സൈബർ ഉപയോക്താക്കളുടെ കണ്ണിനെ ഈറനണിയിച്ചിരിക്കുന്നത്.

തന്റെ യജമാനനെ കണ്ടതും രണ്ട് കാലുകൾ ഉയർത്തി സ്വാ​ഗതം ചെയ്യുകയാണ് ഈ വളർത്തുനായ. വാലാട്ടി, കൈകൾ ഉയർത്തി നിൽക്കുന്ന നായയെ വീഡിയോയിൽ കാണാം. താക്കോൽ വച്ച് നായയെ കളിപ്പിക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നുണ്ട്. പിന്നാലെ അദ്ദേഹം വീടിനകത്ത് കയറിയതും നായ സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുന്നതും കളിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. 

'സ്ട്രേ ഡോഗ് ഫീഡർ കണ്ടിവാലി' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലാണ് ഈ ഹൃദ്യമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 'യഥാർത്ഥ സ്നേഹം. അവരുടെ ജീവൻ പണയപ്പെടുത്തി ഞങ്ങളുടെ സുരക്ഷയ്ക്കായി 24/7 പ്രവർത്തിച്ചതിന് മുംബൈ പൊലീസിന് സല്യൂട്ട്' എന്നാണ് വീഡിയോയ്ക്ക് താഴേ കുറിച്ചിരിക്കുന്നത്.

എന്തായാലും യജമാനനോടുള്ള ഈ നായയുടെ സ്നേ​ഹത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 'നായ്ക്കളുടെ ഏറ്റവും മികച്ച വീഡിയോകളിലൊന്ന്, മനോഹരമായ നായ' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് വന്നിരിക്കുന്ന പ്രതികരണങ്ങൾ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി