
ന്യൂയോര്‍ക്ക് : ദൂരെ നിന്ന് കാണുമ്പോൾ പോലും പേടിപ്പെടുത്തുന്ന ജീവികളിലൊന്നാണ് മുതല. അപ്പോൾ മുതലയുടെ കൂടിന് ഉള്ളിൽ പെട്ടാലോ! അത്തരമൊരു അവസ്ഥയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ വൈറൽ വീഡിയോ അമേരിക്കയിലെ ഒരു പാര്‍ക്കിൽ നിന്നുള്ളതാണ്. മുതലയുടെ കൂട്ടിലുള്ളയാൾക്ക് പിന്നാലെ ഈ ജീവി പായുന്നതാണ് വീഡിയോ. ചൈൻസോ എന്ന് പേരിട്ടിരിക്കുന്ന മുതലയുടെ കുസൃതികളായാണ് വീഡിയോയെ ഇത് പങ്കുവച്ചവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ വീഡിയോ കണ്ടാൽ ആരും ഒന്ന് ഭയക്കുന്നതിൽ സംശയമില്ല.
ഓഗസ്റ്റ് 18 ന് പങ്കുവച്ച വീഡിയോ ഇപ്പോൾ തന്നെ പതിമൂന്ന് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. ആയിരത്തിലേറെ കമന്റുകളും ഏഴായിരത്തിന് മുകളിൽ ലൈക്കുകളും വീഡിയോ സമ്പാദിച്ചിട്ടുണ്ട്. വീഡിയോ പേടിപ്പെടുത്തിയെന്ന തരത്തിലുള്ള കമന്റുകളാണ് ഇതിന് താഴെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്ലോറിഡക്കാരനെന്ന നിലയിൽ എന്നെ ഏറ്റവുംധികം പേടിപ്പിച്ച വീഡിയോ ഇതായിരിക്കുമെന്നാണ് ഒരാളുടെ കമന്റ്.
ദുഃസ്വപ്നമെന്ന് മറ്റൊരാൾ വിശേഷിപ്പിച്ചിരിക്കുന്നു. ക്യൂബൻ മുതല വര്‍ഗ്ഗത്തിൽപ്പെട്ടതാണ് ഇതെന്നാണ് പറയുന്നത്. 10 അടി വരെയാണ് ഇതിന് നീളം ഉണ്ടാവുക, ചെറിയ കാലുകളും. മണിക്കൂറിൽ 15 മുതൽ 22 കിലോമീറ്റര്‍ വരെ വേഗത്തിൽ ഇതിന് ഓടാൻ സാധിക്കും. അല്ലിഗേറ്റര്‍ ക്യാപിറ്റൽ ഓഫ് ദ വേൾഡ് എന്ന് വിശേഷിപ്പിക്കുന്ന ഗേറ്റര്‍ലാന്റ് ഒര്‍ലാന്റോ എന്ന പേജാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒമ്പത് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇത്. 'ചൈൻസോ ഇൻ ആക്ഷൻ' എന്നാണ് പേജ് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
Read More : മൃഗശാലയിലെ കൂട്ടിൽ ഒരു ഹാൻഡ് ബാഗ്, അന്തംവിട്ട് സന്ദർശകർ, വൈറലായി ചിത്രം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam