രണ്ട് മനുഷ്യരെ തിന്ന ഭീമൻ മുതലയുടെ മരണം മാനസ്സിക സമ്മർദ്ദം കാരണമെന്ന് വിദഗ്ധർ

Published : Feb 22, 2022, 10:41 PM IST
രണ്ട് മനുഷ്യരെ തിന്ന ഭീമൻ മുതലയുടെ മരണം മാനസ്സിക സമ്മർദ്ദം കാരണമെന്ന് വിദഗ്ധർ

Synopsis

ലോലോങ്ങിന്റെ മരണശേഷം ശരീരം ഇപ്പോഴും ഐസിൽ സൂക്ഷിച്ചിരിക്കുകയാണ്. മനിലയിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലാണ് മുതലയുടെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

ഉപ്പുവെള്ളത്തിൽ കഴിയുന്ന ഏറ്റവും വലിയ മുതലയുടെ മരണത്തിന് കാരണം മാനസ്സിക സമ്മർദ്ദമെന്ന് കണ്ടെത്തൽ. രണ്ട് വർഷം തുടർന്ന മാനസ്സിക സമ്മർദ്ദവും അണുബാധയുമാണെന്നാണ് വിദഗ്ധ സംഘത്തിന്റെ കണ്ടെത്തൽ. 2013ലാണ് മുതല ചത്തത്. ലോലോങ് എന്ന് പേരുള്ള ഈ മുതലയ്ക്ക് 21 അടി നീളവും ഒരു ടണ്ണിൽ താഴെ ഭാരവുമുണ്ട്. 2012-ൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌ ലഭിച്ചിരുന്നു. പിടിക്കപ്പെടുന്നതിന് മുമ്പ്, ഫിലിപ്പീൻസിൽ നിന്നുള്ള ഒരു മത്സ്യത്തൊഴിലാളിയെ ഈ മുതല ഭക്ഷിച്ചിരുന്നു.  കൂടാതെ പിടികൂടുന്നതിന് മുമ്പ് 12 വയസ്സുള്ള പെൺകുട്ടിയുടെ തല തിന്നതായും കരുതുന്നു. 

കൊലപ്പെടുത്തിയ ശേഷം, ലോലോംഗിനായി മൂന്നാഴ്ചത്തെ വേട്ടയാടൽ നടന്നു. ഒടുവിൽ പിടിയിലാകുകയും ഫിലിപ്പീൻസിലെ ഒരു ടൂറിസം പാർക്കിലെ പ്രധാന ആകർഷണമായി മാറുകയും ചെയ്തു. “പിടികൂടിയത് മുതൽ മുതല ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു, അവന്റെ മലത്തിന്റെ നിറത്തിൽ മാറ്റം ശ്രദ്ധിച്ച് തുടങ്ങിയിരുന്നുവെന്ന് ഫിലിപ്പൈൻ ഡെയ്‌ലി ഇൻക്വയറർ പത്രത്തോട് സംസാരിച്ച പ്രാദേശിക മേയർ പറഞ്ഞു.  മുതലയുടെ വയറ്റിൽ അസാധാരണമായ ഒരു വീർപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ തണുപ്പുള്ള കാലാവസ്ഥ അതിന്റെ ആരോഗ്യം കുറയുന്നതിന് കാരണമായേക്കാമെന്ന് ഒരു പ്രാദേശിക വൈദ്യൻ അഭിപ്രായപ്പെട്ടതായും വാർത്തകളിൽ പറയുന്നു. 

2013 ഫെബ്രുവരിയിൽ അണുബാധയും തടവിലായതിന്റെ സമ്മർദ്ദവും മൂലം ലോംഗ് ഒടുവിൽ മരിക്കുകയായിരുന്നു. ലോലോങ്ങിന്റെ മരണശേഷം ശരീരം ഇപ്പോഴും ഐസിൽ സൂക്ഷിച്ചിരിക്കുകയാണ്. മനിലയിലെ നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലാണ് മുതലയുടെ മൃതദേഹം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ