UP election : 2019ല്‍ മഞ്ഞസാരി, കൂളിംഗ് ഗ്ലാസ്; ഇക്കുറി കറുത്തടോപ്പ്, ബേഷ് പാന്റ്, കൂളിംഗ് ഗ്ലാസ്; വൈറലായി റീന

Published : Feb 22, 2022, 09:50 PM ISTUpdated : Feb 22, 2022, 09:59 PM IST
UP election : 2019ല്‍ മഞ്ഞസാരി, കൂളിംഗ് ഗ്ലാസ്; ഇക്കുറി കറുത്തടോപ്പ്, ബേഷ് പാന്റ്, കൂളിംഗ് ഗ്ലാസ്; വൈറലായി റീന

Synopsis

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് കയ്യില്‍ വോട്ടിങ് യന്ത്രവുമായി സ്‌റ്റൈലായി നടന്നുനീങ്ങിയ റീന, ഇത്തവണ കറുത്ത സ്ലീവ് ലെസ് ടോപ്പും വെള്ള ബേഷ് പാന്റും ധരിച്ചാണ് എത്തിയത്.  

ലഖ്‌നൗ: കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് (lok sabha election) നടക്കുന്ന ഈ സമയത്ത് സോഷ്യല്‍മീഡിയയില്‍ താരമായ പോളിങ് ഓഫിസര്‍ റീന ദ്വിവേദി(reena dwivedi)  യുപി നിയമസഭാ തെരഞ്ഞെടുപ്പിലും താരമായി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് കയ്യില്‍ വോട്ടിങ് യന്ത്രവുമായി സ്‌റ്റൈലായി നടന്നുനീങ്ങിയ റീന, ഇത്തവണ കറുത്ത സ്ലീവ് ലെസ് ടോപ്പും വെള്ള ബേഷ് പാന്റും ധരിച്ചാണ് എത്തിയത്. റീനയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇക്കുറിയും വൈറലായി. ലഖ്‌നൗ ബാസ്തിയ ഗോസായിഗഞ്ച് 114ാം നമ്പര്‍ ബൂത്തിലാണ് ഓഫിസറായി എത്തിയത്.

 

 

കറുത്ത സ്ലീവ് ലെസ് ടോപ്പും ബേഷ് പാന്റും കൂളിംഗ് ഗ്ലാസും കൈയില്‍ ഫോണും തെരഞ്ഞെടുപ്പ് സാമഗ്രികളുമായി നടന്നു നീങ്ങുന്ന ചിത്രമാണ് വൈറലായത്. ലുക്കില്‍ ചെറിയ മാറ്റമൊക്കെ വേണ്ടേ എന്ന അടിക്കുറിപ്പോടെയാണ്  ചിത്രം പങ്കുവെച്ചത്.  നിരവധി ഫോളോവേഴ്‌സ് ഉള്ള ഉദ്യോഗസ്ഥയാണ് റീന ദ്വിവേദി. 2019ല്‍ ചിത്രങ്ങള്‍ വൈറലായതിനെ തുടര്‍ന്ന് ബിഗ്‌ബോസ് മത്സരാര്‍ഥിയായും റീന പങ്കെടുത്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് ലക്ഷം ഫോളോവേഴ്‌സാണ് റീന ദ്വിവേദിക്കുള്ളത്.

ഉത്തര്‍പ്രദേശിലെ ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരിയാണ് പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ അമ്മയാണ് ഈ 35-കാരി. 2013-ലാണ് റീന പിഡബ്ലുഡിയില്‍ ജോലിക്ക് കയറിയത്. അതിന് മുമ്പ് ഇന്‍ഷുറസ് മേഖലയിലും റീന ജോലി ചെയ്തിട്ടുണ്ട്. 2019ല്‍ ഭോപ്പാലില്‍ നിന്നുള്ള പോളിങ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ