'ആദ്യമായിട്ടാണ് ഈ സാധനം കൃത്യസമയത്ത് പൊട്ടിയത്', ചീത്തപ്പേര് മാറ്റിയ പാര്‍ട്ടി പോപ്പര്‍; വൈറലായി വീഡിയോ

Published : Jan 21, 2024, 02:24 PM IST
'ആദ്യമായിട്ടാണ് ഈ സാധനം കൃത്യസമയത്ത് പൊട്ടിയത്', ചീത്തപ്പേര് മാറ്റിയ പാര്‍ട്ടി പോപ്പര്‍; വൈറലായി വീഡിയോ

Synopsis

സ്കൂളുകളും കാമ്പസുകളും ഒന്നും ഇപ്പോൾ പഴയതുപോലല്ല. ആരോട് ചോദിച്ചാലും പറയും,  ഇപ്പോഴത്തെ പിള്ളേര് പൊളിയല്ലേ... എന്നും കാമ്പസ് പഴയ കാമ്പസൊന്നും അല്ല എന്നും.

സ്കൂളുകളും കാമ്പസുകളും ഒന്നും ഇപ്പോൾ പഴയതുപോലല്ല. ആരോട് ചോദിച്ചാലും പറയും,  ഇപ്പോഴത്തെ പിള്ളേര് പൊളിയല്ലേ... എന്നും കാമ്പസ് പഴയ കാമ്പസൊന്നും അല്ല എന്നും. അത്രയ്ക്ക് ഊര്‍ജസ്വലരാണ് പുതിയ തലമുറയെന്ന കാര്യത്തിൽ ആര്‍ക്കുമാര്‍ക്കും തര്‍ക്കവും കാണില്ല. സ്കൂളുകളിലെയും കാമ്പസുകളിലെയും ഒക്കെ 'പൊളിനെസ്' വ്യക്തമാക്കുന്ന ആഘോഷങ്ങളുടെയും ആഹ്ലാദങ്ങളുടെയും എല്ലാം വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ സര്‍വസാധാരണവുമാണ്. 

ഇക്കൂട്ടത്തിൽ ഏറ്റവും വലിയ മാറ്റങ്ങൾ സംഭവിച്ചത് അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധത്തിലാണ്. മുൻപുള്ളതുപോലുള്ള ചാക്കോ മാഷൻമാരെല്ലാം ഒട്ട് ഓഫ് ഫാഷനാവുകയും പുതിയ കട്ട ചങ്കുകളായ അധ്യാപകര്‍ ട്രെൻഡിങ് ആവുകയും ചെയ്യുന്നതാണ് കാലം. അങ്ങനെ കട്ട ചങ്കുകളായ അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികൾ ഒരുക്കുന്ന സ്നേഹ വിരുന്നുകളെല്ലാം ഏറെ കൗതുകവും ഹൃദ്യവുമാണ്. പിറന്നാളിന് സര്‍പ്രൈസ് സമ്മാനമൊരുക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു റീലെങ്കിലും കാണാതെ ആര്‍ക്കും ഇൻസ്റ്റഗ്രാം സ്ക്രോൾ ചെയ്ത് പോകാനാകില്ലെന്നതാണല്ലോ സ്ഥിതി. 

കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഇത്തരം വീഡിയോകൾക്ക് ആരാധകരും ഏറെയാണ്. പരസ്പരം കുട്ടികൾ തമ്മിൽ വഴക്കിടുകയും അത് പറഞ്ഞ് അധ്യാപകനെ ക്ലാസിലേക്ക് വിളിപ്പിക്കുകയും പെട്ടെന്ന് സര്‍പ്രൈസ് നൽകുന്നതും ഒക്കെയാണ് പുതിയ ട്രെൻഡ്. എന്നാൽ ഇത്തരം ആഘോഷങ്ങളിലെല്ലാം ഒരു 'വില്ലൻ' ഉണ്ടാകാറുണ്ട്. പാര്‍ട്ടി ഒരുക്കുന്നവര്‍ പരിപാടി കളറാക്കാൻ കൊണ്ടുവരുന്ന ഒരു പ്രോപ്പര്‍ട്ടി പണികൊടുക്കാത്ത ആഘോഷങ്ങൾ കുറവാണെന്ന് തന്നെ പറയാം. മറ്റൊന്നുമല്ല, പാര്‍ട്ടി പോപ്പറാണ് സംഭവം. അതന്നെ, സര്‍പ്രൈസ് പൊട്ടിച്ച് ആഘോഷം തുടങ്ങിയാലും ഒരാൾ മൂലയ്ക്കിരുന്ന് സംഭവം തിരിച്ചുകൊണ്ടേയിരിക്കുന്നത് കണ്ടിട്ടില്ലേ. ആ ഐറ്റം. 

എന്നാൽ സോഷ്യൽ മീഡിയയിൽ ഒരു കോളേജ് ആഘോഷത്തിന്റെ വീഡിയോ വൈറലാണിപ്പോൾ. പാര്‍ട്ടി പോപ്പര്‍ ചീത്തപ്പേര് മാറ്റിയതാണ് വീഡിയോയിലെ പ്രത്യേകത. അതു തന്നെയാണ് ആളുകൾ വീഡിയോക്ക് കമന്റുകളായി എത്തുന്നതും. ആദ്യമായാണ് അത് കൃത്യസമയത്ത് പൊട്ടിക്കാണുന്നേ എന്നായിരുന്നു ഒരു കമന്റ്. അതു തന്നെയാണ് വീഡിയോ കണ്ടവരിൽ ഭൂരിഭാഗം പേരുടെയും അഭിപ്രായവും. അധ്യാപകന് പിറന്നാൾ സര്‍പ്രൈസ് ഒരുക്കിയതായിരുന്നു ഈ വീഡിയോ. എന്തായാലും പാര്‍ട്ടി പോപ്പര്‍ മൂലം സംഭവം വൈറലായി.

 

1855 മുതല്‍ 2019 വരെ: 'അയോധ്യ' നീണ്ട കാലത്തെ തര്‍ക്കചരിത്രവും വിധിയും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ