ബിസിനസ് ട്രിപ്പിനിടെ ലൈംഗിക ബന്ധത്തില്‍ എഞ്ചിനീയര്‍ മരിച്ചു; ബാധ്യത കമ്പനിക്ക്

By Web TeamFirst Published Sep 12, 2019, 6:04 PM IST
Highlights

തങ്ങളുടെ ഉദ്യോഗസ്ഥന്‍ അയാളെ ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കി, ഹോട്ടല്‍ മുറിയില്‍ സ്വകാര്യ സമയത്താണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇത് കമ്പനിയുടെ ബാധ്യതയല്ലെന്നുമാണ് കമ്പനി വാദിച്ചത്. 

പാരീസ്: ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം വന്ന് മരിച്ച കമ്പനി ഉദ്യോഗസ്ഥന്‍റെ ബാധ്യതകള്‍ അയാളുടെ കമ്പനി ഏറ്റെടുക്കണം എന്ന് വിധി. ഫ്രാന്‍സിലെ പാരീസ് കോടതിയാണ് അപൂര്‍വ്വമായി ഈ വിധി പുറപ്പെടുവിച്ചത്. ബിസിനസ് ടൂറിന് പോയ തൊഴിലാളി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് മരിച്ചാല്‍ അത് ജോലിക്കിടയിലുള്ള അപകടമായി കരുതി അയാളുടെ ബാധ്യതകള്‍ കമ്പനി ഏറ്റെടുക്കണം എന്നാണ് പാരീസ് കോടതി വിധി. 

തങ്ങളുടെ ഉദ്യോഗസ്ഥന്‍ അയാളെ ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കി, ഹോട്ടല്‍ മുറിയില്‍ സ്വകാര്യ സമയത്താണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും ഇത് കമ്പനിയുടെ ബാധ്യതയല്ലെന്നുമാണ് കമ്പനി വാദിച്ചത്. എന്നാല്‍ ഫ്രഞ്ച് നിയമപ്രകാരം ബിസിനസ് ട്രിപ്പില്‍ സംഭവിക്കുന്ന ഏത് അപകടത്തിനും കമ്പനിക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് കോടതി റൂളിംഗ് നല്‍കി. 

ടിഎസ്ഒ എന്ന റെയില്‍വേ സര്‍വീസ് കമ്പനിയാണ് അവരുടെ എഞ്ചിനീയര്‍ സേവിയര്‍ എക്സിന്‍റെ മരണത്തിന്‍റെ പേരില്‍ കോടതി കയറിയത്.  2013ലാണ് സംഭവം. മധ്യ ഫ്രാന്‍സിലേക്ക് കമ്പനിയുടെ കാര്യത്തിനായി എത്തിയ സേവിയര്‍ അവിടെ റൂം എടുത്തു. തന്‍റെ ബിസിനസ് ആവശ്യങ്ങള്‍ക്ക് ശേഷം ഇയാള്‍ ഒരു സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെട്ടു.

ഇയാള്‍ എടുത്ത ഹോട്ടല്‍ മുറിയിലായിരുന്നു സംഭവം. ഇതിനിടെ ഇയാള്‍ മരണപ്പെട്ടു. എന്നാല്‍ ജോലി സ്ഥലത്തെ മരണത്തിന്‍റെ പേരില്‍ ഇയാള്‍ക്ക് ഇന്‍ഷൂറന്‍സ് അനുവദിക്കണം എന്ന സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ദാതാവിന്‍റെ തീരുമാനമാണ് കമ്പനിയെ കോടതിയില്‍ പോകാന്‍ പ്രേരിപ്പിച്ചത്. 

ജോലിക്കിടയിലെ ലൈംഗിക ബന്ധം സാധാരണമാണ് എന്നായിരുന്നു സ്റ്റേറ്റ് ഇന്‍ഷൂറന്‍സ് ദാതാവിന്‍റെ  വാദം. കുളിക്കുന്നതോ, ഭക്ഷണം കഴിക്കുന്നത് പോലെയോ സാധാരണം എന്നാണ് ഇതിനെ അവര്‍ വിശേഷിപ്പിച്ചത്.  കമ്പനിയുടെ വാദം തള്ളിയ കോടതി. ബിസിനസ് ട്രിപ്പിലുള്ള തൊഴിലാളി അത് പൂര്‍ത്തിയാകും വരെ സാമൂഹ്യ തൊഴില്‍ സുരക്ഷയുടെ കീഴില്‍ ആയിരിക്കുമെന്ന് റൂളിംഗ് നല്‍കി.

click me!