
സമൂഹമാധ്യമങ്ങളിൽ വരുന്ന ചലഞ്ചുകൾ എല്ലാം തന്നെ വലിയ ചർച്ചയാവാറാണ് പതിവ്. ഐസ് ബക്കറ്റ് ചലഞ്ച്, കിക്കീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച്, മേരി പോപ്പിന്‍സ് ചലഞ്ച് എന്നിവ അതിന് ഉദാഹരണമാണ്. അവയിൽ നിന്നും തികച്ചും വ്യത്യസ്ഥമായ 'ഗോൾഡ് ബാർ ചലഞ്ചാ'ണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
ദുബായ് വിമാനത്താവളത്തിൽ എത്തുന്നവർക്കാണ് ഈ ചലഞ്ച് പരീക്ഷിച്ചു നേക്കാനുള്ള അവസരം ലഭിക്കുന്നത്. ഗോൾഡ് ബാർ ചലഞ്ചിൽ വിജയിക്കുന്നയാൾക്ക് 20 കിലോ സ്വർണം ഒരു രൂപ പോലും കൊടുക്കാതെ സ്വന്തമാക്കാൻ സാധിക്കും.
വിമാനത്താവളത്തിനുള്ളിലെ ഒരു ഗ്ലാസ് ബോക്സിൽ 20 കിലോ സ്വർണ കട്ടിയുണ്ടാകും. ബോക്സിൽ ചെറിയൊരു ദ്വാരവും. ഇതിലൂടെ സ്വർണ കട്ടി പുറത്തെടുക്കുന്നവർക്ക് അത് സ്വന്തമാകും. എന്നാൽ അത്ര ഏളുപ്പമൊന്നും 20 കിലോ സ്വർണം സ്വന്തമാക്കാൻ സാധിക്കില്ലെന്നാണ് ചലഞ്ച് ചെയ്തവർ പറയുന്നത്.
നിരവധി ആളുകളാണ് ചലഞ്ച് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്. എന്തായാലും ബോക്സിനുളളിലെ സ്വർണ കട്ടി പുറത്തെടുക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam