
ലക്നൗ: അണിഞ്ഞൊരുങ്ങി വിവാഹത്തിനൊരുങ്ങിയെത്തിയ വധു, താലി കെട്ട് കാണാൻ ആകാംഷയോടെ നോക്കി നിന്നവരെയെല്ലാം അംബരപ്പിച്ച് വരന്റെ മുഖത്തടിച്ച് ഇറങ്ങിപ്പോയി. വേദിയിൽ വരനും ക്യാമറക്കാരും. പൂജാരിയും അടക്കം എല്ലാവരും തയ്യാറായിരുന്നു. എന്നാൽ കഴുത്തിലേക്ക് മാലയിട്ടതോടെ വരനെ ഒരു തവണ അടിച്ചു, രണ്ടാമതൊരു അടി കൂടി നൽകിയാണ് വധു ഇറങ്ങിപ്പോയത്.ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരിലാണ് സംഭവം നടന്നത്. വീഡിയോ ഇപ്പോൾ വൈറലാണ്. വിവാഹത്തിനായി എല്ലാ ഒരുക്കവും കഴിഞ്ഞ് , രണ്ട് കുടുംബങ്ങളും തമ്മിൽ സംസാരിച്ച് ഉറപ്പിച്ചതിന് ശേഷമായിരുന്നു ഇത്തരത്തിലൊരു സംഭവം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam