നീല കവറില്‍ പൊതിഞ്ഞ് വധുവിനായി സർപ്രൈസ് സമ്മാനവുമായി വരൻ; വേദിയില്‍ തന്നെ തുറന്ന് നോക്കി, വൈറലായി വീഡിയോ

Published : May 02, 2024, 09:26 AM ISTUpdated : May 02, 2024, 09:28 AM IST
നീല കവറില്‍ പൊതിഞ്ഞ് വധുവിനായി സർപ്രൈസ് സമ്മാനവുമായി വരൻ; വേദിയില്‍ തന്നെ തുറന്ന് നോക്കി, വൈറലായി വീഡിയോ

Synopsis

മനോഹരമായ വേദിയില്‍ വധുവിനായി പൊതിഞ്ഞ നിലയില്‍ ഒരു സമ്മാനം വരൻ കൊണ്ട് വന്നിരുന്നു. സര്‍പ്രൈസ് സമ്മാനം വരൻ തന്നെ വേദിയില്‍ തന്നെ തുറക്കുകയും ചെയ്തു.

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനമായതിനാല്‍ വിവാഹം അവിസ്മരണീയമാക്കാനാണ് ഏവരുടെയും ശ്രമം. ഇതിനായി എന്തും ചെയ്യാന്‍ പുതിയ തലമുറ തയ്യാറാണ്. ഇപ്പോള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു വിവാഹ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മനോഹരമായ വേദിയില്‍ വധുവിനായി പൊതിഞ്ഞ നിലയില്‍ ഒരു സമ്മാനം വരൻ കൊണ്ട് വന്നിരുന്നു. സര്‍പ്രൈസ് സമ്മാനം വരൻ തന്നെ വേദിയില്‍ തന്നെ തുറക്കുകയും ചെയ്തു.

നീല പേപ്പറില്‍ പൊതിഞ്ഞ് കൊണ്ട് വന്ന സമ്മാനം വരൻ തുറന്നതോടെ എല്ലാവരും ആകാംക്ഷയിലായി. പാകിസ്ഥാന്‍റെ മുൻ പ്രധാനമന്ത്രിയും ഇതിഹാസ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്‍റെ ചിത്രമായിരുന്നു ആ സമ്മാനം. നവദമ്പതികളെ പിന്തുണച്ചും വിമര്‍ശിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്നുണ്ട്.

അതേസമയം, 2023 ഡിസംബറിൽ സമാനമായ ഒരു വീഡിയോ ഷദാബ് എന്നയാള്‍ പോസ്റ്റ് ചെയ്തിരുന്നുയ ഷദാബിന്‍റെ സഹോദരന് ഇമ്രാൻ ഖാന്‍റെ ഒരു ചിത്രം വിവാഹദിനത്തിൽ സമ്മാനമായി ലഭിക്കുകയായിരുന്നു. നേരത്തെ,  തോഷഖാന കേസിൽ ഇമ്രാനെയും ഭാര്യയെയും 14 വർഷം തടവിന് ഇസ്ലാമാബാദ് കോടതി ശിക്ഷിച്ചിരുന്നു.

കൂടാതെ ഇമ്രാന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 10 വർഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ നേരത്തെ 10 വര്‍ഷം തടവിനും ഇമ്രാൻ ശിക്ഷിക്കപ്പെട്ടിരുന്നു. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലായിരുന്നു ശിക്ഷ. 

ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ

'എനിക്ക് നല്ല കണ്ട്രോൾ ആണ്, എപ്പോൾ വേണമെങ്കിലും ഇതൊക്കെ നിർത്താൻ കഴിയും'; ഇവരോട് എക്സൈസ് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ