E BULL JET: '9 മണിക്ക് ഇതിനെതിരെ പ്രതികരിക്കും'; കുറുപ്പിനാകാം, പാവം ബ്ലോ​ഗർമാർക്ക് പാടില്ലേയെന്ന് ഇ ബുൾജെറ്റ്

By Web TeamFirst Published Nov 23, 2021, 6:01 PM IST
Highlights

ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുന്ന കുറുപ്പ് സിനിമയുടെ പ്രെമോഷന്റെ ഭാ​ഗമായി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് ഇ ബുൾ ജെറ്റ്. 

കണ്ണൂർ: ട്രാവലർ രൂപമാറ്റം ചെയ്തതിന്റെ പേരിലുള്ള എംവി‍ഡി (MVD) നടപടിയും തുടർന്നുള്ള സംഭവ വികാസങ്ങളും കൊണ്ട് കേരളത്തിൽ വലിയ ചർച്ചയായി മാറിയവരാണ് ഇ ബുൾ ജെറ്റ് (E bull jet) സഹോദരന്മാർ. ഇപ്പോൾ തീയേറ്ററിൽ പ്രദർശനം തുടരുന്ന കുറുപ്പ് സിനിമയുടെ പ്രെമോഷന്റെ ഭാ​ഗമായി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് ഇ ബുൾ ജെറ്റ്.

സിനിമാതാരങ്ങൾക്ക് എന്തുമാകാമെന്നും പക്ഷേ, ഞങ്ങളെപ്പോലുള്ള പാവും ബ്ലോ​ഗർമാർ ചെയ്താൽ നിയമവിരുദ്ധമാകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ ഒമ്പത് മണിക്ക് പ്രതികരിക്കുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ, മല്ലു ട്രാവലർ എന്ന വ്ലോ​ഗറും കുറുപ്പ് സിനിമയുടെ പ്രചാരണാർത്ഥമുള്ള കാർ നിയമവിരുദ്ധമാണെന്ന തരത്തിൽ പ്രതികരിച്ചിരുന്നു.

ഇ ബുൾ ജെറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത്  രണ്ടു വണ്ടിയും വൈറ്റ് ബോർഡ് പക്ഷേ ഞങ്ങൾ ചെയ്ത തെറ്റ് കുറുപ്പിന്റെ പ്രമോഷൻ ചെയ്ത ഈ വണ്ടി ശരി  കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥർ പോലും പരിശോധിച്ചിട്ട് പോലുമില്ല  സിനിമാതാരങ്ങൾക്ക് എന്തും ആകാം പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗർമാർ എന്തുചെയ്താലും  അത് നിയമവിരുദ്ധമാക്കി കാണിക്കാൻ ഇവിടെ പലരും ഉണ്ട്  ഒരു മീഡിയക്കാർ പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല  ഞങ്ങൾ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങൾ പ്രതികരിക്കുന്നു  എന്നാൽ ഈ  വാഹനം കൊണ്ട് ദുൽഖർ സൽമാൻ ഡ്രാഫ്റ്റ്  ചെയ്യുകയും പല അഭ്യാസങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ അത് സമൂഹത്തിന് നല്ലതും ഞങ്ങൾ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല  പാവപ്പെട്ട വണ്ടിയിൽ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

 

click me!