
ദില്ലി: മാസങ്ങൾക്ക് മുമ്പ് നടുറോഡിൽ കാർഡഡ്രൈവറായ യുവാവിനെ ലക്നൗ സ്വദേശീയായ പ്രിയദർശിനി എന്ന സ്ത്രീ മർദ്ദിക്കുന്ന വീഡിയോ വൈറലായത് ഓർക്കുന്നില്ലേ, സമാനമായൊരു വീഡിയോ ആണ് ഇപ്പോൾ ദില്ലിയിൽ നിന്ന് പുറത്തുവരുന്നത്. കാർ ഡ്രവറെ നടു റോഡിൽ വച്ച് മർദ്ദിക്കുന്ന സ്ത്രീ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതാണ് ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ.
ദില്ലിയിലെ പട്ടേൽ നഗറിലാണ് സംഭവം നടന്നിരിക്കുന്നത്. നവംബർ 17 ന് ആദിത്യ സിംഗ് എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. റോഡിന് നടുക്ക് നിന്ന് സ്ത്രീ കാബ് ഡ്രൈവറെ തുടർച്ചയായി അടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മർദ്ദിക്കുന്നത് തടുക്കാനോ തിരിച്ച് എന്തെങ്കിലും ചെയ്യാനോ ഡ്രൈവർ ശ്രമിക്കുന്നതായി വീഡിയോയിൽ കാണാൻ കഴിയുന്നില്ല.
ഒപ്പമുള്ളവർ ഡ്രൈവറെ രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവരെയെല്ലാം സ്ത്രീ ഭീഷണിപ്പെടുത്തുന്നുണ്ട്. സംഭവം വൈറലായതോടെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്നാണ് ട്വിറ്ററിൽ ഉയരുന്ന ആവശ്യം. ഭരണഘടന പ്രകാരം എല്ലാവർക്കും പ്രതികരിക്കാൻ ആവകാശമുണ്ടെന്നും ഈ സംഭവത്തിൽ തെറ്റുചെയ്തത് സ്ത്രീയായാലും പുരുഷൻ ആയാലും ശിക്ഷിക്കപ്പെടണമെന്നും ദില്ലി പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ഒരാൾ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam