കട്ടിലും കയറും കൊണ്ട് കിണറ്റിൽ വീണ പുലിയ രക്ഷപ്പെടുത്തി -വൈറൽ വീഡിയോ

Published : Jun 26, 2022, 10:37 PM ISTUpdated : Jun 26, 2022, 10:41 PM IST
കട്ടിലും കയറും കൊണ്ട് കിണറ്റിൽ വീണ പുലിയ രക്ഷപ്പെടുത്തി -വൈറൽ വീഡിയോ

Synopsis

കിണറ്റിനുള്ളിൽ നിന്ന് പുള്ളിപ്പുലിയെ കയറിൽ കെട്ടിയ കട്ടിൽ ഉപയോ​ഗിച്ച് പുറത്തെത്തിക്കുന്നതും രക്ഷപ്പെട്ട പുലി കുറ്റിക്കാട്ടിൽ മറയുന്നും വീഡിയോയിൽ കാണാം.

കിണറ്റിൽ വീണ പുള്ളിപ്പുലിയെ കട്ടിലും കയറും ഉപയോ​ഗിച്ച് കരയ്ക്കുകയറ്റുന്ന വീഡിയോ വൈറൽ.  ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ പങ്കുവെച്ചത്. കിണറ്റിനുള്ളിൽ നിന്ന് പുള്ളിപ്പുലിയെ കയറിൽ കെട്ടിയ കട്ടിൽ ഉപയോ​ഗിച്ച് പുറത്തെത്തിക്കുന്നതും രക്ഷപ്പെട്ട പുലി കുറ്റിക്കാട്ടിൽ മറയുന്നും വീഡിയോയിൽ കാണാം. മൃഗങ്ങളുടെ ആവാസകേന്ദ്രങ്ങൾക്ക് സമീപമുള്ള  കിണറുകൾ അടച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാമെന്ന് സുശാന്ത നന്ദ കുറിച്ചു. "മോഹൻജൊദാരോ ഹാരപ്പൻ സാങ്കേതികവിദ്യ" ഉപയോ​ഗിച്ചാണ് പുലിയ രക്ഷിച്ചതെന്നും അദ്ദേഹം തമാശരൂപേണ കുറിച്ചു.

ട്വിറ്ററിൽ 43,000-ലധികം ആളുകൾ വീഡിയോ കണ്ടു. നിരവധിപേർ രക്ഷാപ്രവർത്തനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. അപകടസാധ്യത ഒഴിവാക്കാൻ തുറന്ന കിണർ മൂടണമെന്നും ചിലർ അഭ്യർത്ഥിച്ചു. “പുലി നന്ദിയുള്ളവനാണ്, ആരെയും ഉപദ്രവിക്കാതെ പോയി. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് ഹാറ്റ്‌സ് ഓഫ്”-ഒരാൾ കമന്റ് ചെയ്തു. നേരത്തെ  കിണറ്റിൽ നിന്ന് പുലിയെ രക്ഷപ്പെടുത്തുന്ന മറ്റൊരു വീഡിയോ ഇന്റർനെറ്റിൽ തരം​ഗമായിരുന്നു. ഒഡീഷയിലെ സംബാൽപൂർ ജില്ലയിലാണ് അന്ന് സംഭവം നടന്നത്. അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി