
പാരീസ്: ഹണിമൂണിനായി പാരീസില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയ്ക്ക് സമ്മാനിച്ചത് 10 ലക്ഷത്തോളം വിലയുള്ള ബാഗ്. അതിലെന്താ ഇത്ര കാര്യം എന്നതല്ലെ, ഈ നവദമ്പതികള്‍ക്കിടയില്‍ ഒരു പൊട്ടിത്തെറി ഒഴിവാക്കാനാണ് ഭര്‍ത്താവിന്‍റെ ഈ 'വലിയ സമ്മാനം'. പൊട്ടിത്തെറി ഉണ്ടാകാന്‍ കാരണമായേക്കാവുന്ന ഒരു സംഭവമാണ് പാരീസിലെ (Paris) ഹോട്ടലിന്‍റെ ലോബിയില്‍ നടന്നത്. അതായത് മുന്‍ പോണ്‍താരം മിയ ഖലീഫയെ (Mia Khalifa) ഭര്‍ത്താവ് തിരിച്ചറിഞ്ഞു.
മിയ ഖലീഫ തന്നെയാണ് ട്വിറ്ററിലും, ടിക്ടോക്കിലും മറ്റും ഇതിന്‍റെ വീഡിയോ പങ്കുവച്ചത്. തന്‍റെ സാന്നിധ്യം ഒരു സ്ത്രീക്ക് പത്ത് ലക്ഷത്തോളം വിലയുള്ള ബിർകിൻ ഹാൻഡ്‌ബാഗ് ലഭിക്കാൻ എങ്ങനെ സഹായിച്ചുവെന്ന് മിയ വീഡിയോയില്‍ കാണിച്ചുതരുന്നു.
ജൂൺ 13 ന് വീഡിയോയുടെ സ്ക്രീൻഷോട്ട് മിയ ട്വിറ്ററിൽ പങ്കിട്ടു, നേരത്തെ ടിക് ടോക്കിൽ മിയ ഈ വീഡീയോ പോസ്റ്റ് ചെയ്യുകയും ചിത്രത്തിൽ ഒരു ബിർകിൻ ബാഗ് കാണിക്കുകയും ചെയ്തിരുന്നു.
"പാരീസിലെ എന്റെ ഹോട്ടലിൽ തമസിച്ചിരുന്നപ്പോള്‍ രാത്രി അത്താഴ സമയത്ത് തന്നെ കണ്ട് ഒരു സ്ത്രീക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ആവേശഭരിതനായി, ഇത് സ്ത്രീയില്‍ അല്‍പ്പം നീരസമുണ്ടാക്കിയെന്ന് ഉടന്‍ മനസിലാക്കിയ ഭര്ത്താവ് ഇത് പരിഹരിക്കാന്‍ രാവിലെ ബിർക്കിൻ വാങ്ങി നല്‍കി'. എന്നതാണ് ട്വീറ്റ്.
മിയ പങ്കിട്ട മൂന്ന് പേരുടെ വീഡിയോ പിന്നീട് പോസ്റ്റ് ചെയ്തു. അതിൽ സ്ത്രീ തന്റെ ഭർത്താവിനോട് ക്ഷോഭിക്കുന്നതും. അയാൾ ബിർക്കിൻ ബാഗുമായി പ്രത്യക്ഷപ്പെടുന്നതും മിയ അതിന് സാക്ഷിയാകുന്നതും എല്ലാം വീഡിയോയിലുണ്ട്.
ട്വിറ്ററിൽ ഇതുവരെ 5.9 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ വീഡിയോ കണ്ടത്. ട്വിറ്റര്‍ ഉപയോക്താക്കള്‍ വീഡിയോയിൽ രസകരമായി പരാമർശങ്ങളാണ് റിപ്ലേ നല്‍കിയിരിക്കുന്നത്. ഇത്തരം അവസ്ഥയിലാണെങ്കില്‍ താന്‍ കടക്കാരനായി പോകും എന്നാണ് ഒരാള്‍ എഴുതിയത്.
മിയ ഖലീഫ മരിച്ചുവെന്ന് പ്രചരണം; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം
പോണ്‍ നിര്‍ത്തിയശേഷമുള്ള ആറു വര്‍ഷങ്ങള്‍; മിയ ഖലീഫയുടെ പുതിയ ജീവിതം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam