
ദില്ലി: ആനപ്പുറത്തിരുന്ന് ആഢംബരമായൊരു സംവാരി ആരും ആഗ്രഹിക്കുന്നുണ്ടാകും. എന്നാല്‍ ആ ആഗ്രഹം സഫലമായത് ഈ കുഞ്ഞിക്കിളികളുടേത്. കാട്ടിലെ ഗജവീരന്റെ പുറത്തിരുന്നാണ് ഈ കിളികളുടെ യാത്ര. സുപ്രിയ സാഹു ഐഎഎസ് ട്വിറ്ററിലൂടെ പങ്കുവച്ച ആനയുടെയും കിളികളുടെയും വീഡിയോയാണ് ഇപ്പോള്‍ ട്രെന്റിംഗ്. ആനപ്പുറത്ത് സൗജന്യ സവാരി കിട്ടിയ കുഞ്ഞിക്കിളികളെ മിസ്സ് ചെയ്യരുതെന്നാണ് അവര്‍ ട്വിറ്ററില്‍ കുറിച്ചത്. ചെറുതായിരിക്കുന്നത് ചില സമയത്ത് ഗുണം ചെയ്യുമെന്നാണ് ചിലര്‍ വീഡിയോയോട് പ്രതികരിച്ചത്. ആയിരത്തിലേറെ പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. സാഹു തന്നെ തന്റെ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ ആണ് ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam