'മാഷേ..എന്റെ ഗേൾ ഫ്രണ്ടിനെ അവൻ വേദനിപ്പിച്ചു, ചോദിച്ചാൽ മതി, ഒന്നും ചെയ്യണ്ട'; പരാതിയുമായി ഒന്നാം ക്ലാസുകാരൻ

Published : Jun 07, 2023, 01:59 PM ISTUpdated : Jun 07, 2023, 02:02 PM IST
'മാഷേ..എന്റെ ഗേൾ ഫ്രണ്ടിനെ അവൻ വേദനിപ്പിച്ചു, ചോദിച്ചാൽ മതി, ഒന്നും ചെയ്യണ്ട'; പരാതിയുമായി ഒന്നാം ക്ലാസുകാരൻ

Synopsis

തന്റെ ​ഗേൾ ഫ്രണ്ടിനെ മറ്റൊരു കുട്ടി കാലിൽപ്പിടിച്ച് തിരിച്ചുവെന്നാണ് ദേവൂട്ടന്റെ പരാതി. ​ഗേൾ ഫ്രണ്ടിന് വേദനിച്ചെന്നും അത് തനിക്ക് സങ്കടമായെന്നും ദേവൂട്ടൻ പറയുന്നു.

ന്നാം ക്ലാസ് തുറന്നതോടെ കുഞ്ഞുകുട്ടികളുടെ പരാതികളും പരിഭവങ്ങളും വൈറലാകാറുണ്ട്. കുറച്ച് ദിവസം മുമ്പ് കണ്ണൂരിൽ ഒരു കുട്ടിയുടെ പരാതി അധ്യാപകൻ വീഡിയോ റെക്കോർഡ് ചെയ്ത് സോഷ്യൽമീഡിയയിൽ ഷെയർ ചെയ്തതോടെ വ്യാപകമായി പ്രചരിച്ചിരുന്നു. സമാനമാണ് കാസർകോ‍ട് നിന്ന് മറ്റൊരു വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. തന്റെ ​ഗേൾ ഫ്രണ്ടിനെ മറ്റൊരു കുട്ടി വേദനിപ്പിച്ചതിനെക്കുറിച്ച് അധ്യാപകനോട്‌ നിഷ്കളങ്കമായി പരാതി പറഞ്ഞ് അധ്യാപകരുടെ അടുത്ത് എത്തിയിരിക്കുകയാണ് ഒന്നാം ക്ലാസുകാരൻ ദേവൂട്ടൻ. കാസർഗോഡ് കാനത്തൂർ ഗവ. യു.പി സ്കൂളിലാണ് സംഭവം. തന്റെ ​ഗേൾ ഫ്രണ്ടിനെ മറ്റൊരു കുട്ടി കാലിൽപ്പിടിച്ച് തിരിച്ചുവെന്നാണ് ദേവൂട്ടന്റെ പരാതി. ​ഗേൾ ഫ്രണ്ടിന് വേദനിച്ചെന്നും അത് തനിക്ക് സങ്കടമായെന്നും ദേവൂട്ടൻ പറയുന്നു. വേദനിപ്പിച്ച വിദ്യാർഥിയെ എന്തുചെയ്യണമെന്ന് അധ്യാപകൻ ചോ​ദിക്കുമ്പോൾ ഒന്നും ചേയ്യെണ്ട, ഒന്ന് ചോദിച്ചാൽ മതിയെന്നാണ് ദേവൂട്ടൻ പറയുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!