
കൊൽക്കത്ത: ദീപാവലി ദിനത്തിൽ വെജിറ്റേറിയൻ വിഭവം ഓർഡർ ചെയ്ത് കാത്തിരുന്ന ആൾക്ക് കിട്ടിയത് തന്തൂരി ചിക്കൻ. ദുരനുഭവം പങ്കുവെച്ച് ബംഗാൾ സ്വദേശി പങ്കുവച്ച കുറിപ്പ് വൈറലായി. ഇത് തന്റെ കുടുംബത്തിന് മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്ന് ആരോപിച്ച് യുവാവ് ലിങ്ക്ഡ്ഇൻ വഴി പങ്കുവെച്ച കുറിപ്പ് വൈറലായി. രംഗ് ദേ ബസന്തി ധാബയിൽ നിന്ന് മട്ടർ മഷ്‌റൂം എന്ന വെജിറ്റേറിയൻ വിഭവമാണ് താൻ സ്വിഗ്ഗി വഴി ഓർഡർ ചെയ്തതെന്നും എന്നാൽ ഡെലിവറി ചെയ്തത് തന്തൂരി ചിക്കൻ ക്ലാസിക് ആണെന്നും സുമിത് അഗർവാൾ പോസ്റ്റിൽ പറയുന്നു.
"സ്വിഗ്ഗിക്ക് എന്താണ് പറ്റിയതെന്ന് എനിക്കറിയില്ല. ദീപാവലിക്ക് ലളിതമായ ഒരു വെജിറ്റേറിയൻ വിഭവമാണ് ഞാൻ ഓർഡർ ചെയ്തത്. പക്ഷേ എത്തിയത് തന്തൂരി ചിക്കനായിരുന്നു, അദ്ദേഹം കുറിച്ചു. തൻ്റെ കുടുംബത്തിൻ്റെ വിശ്വാസത്തെ മുറിവേൽപ്പിച്ച ഈ അബദ്ധം വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് അഗർവാൾ പറയുന്നു. 'ഒരു മാർവാഡി കുടുംബത്തിന്, അതും ദീപാവലി ദിനത്തിൽ. ഇതൊരു സാധാരണ ഡെലിവറി പിശകല്ല, ഒരുമാനസിക ബുദ്ധിമുട്ടാണെന്നും സസ്യാഹാരം മാത്രം കഴിക്കുന്ന തൻ്റെ അമ്മയ്ക്കും സംഭവം ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
'പൂജ കഴിഞ്ഞ ശേഷം വെജിറ്റേറിയൻ വിഭവം പ്രതീക്ഷിച്ചിരുന്ന് ഭക്ഷണം തുറക്കുമ്പോൾ ഇറച്ചി കാണുന്നതിനെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ആ ഞെട്ടൽ, അവിശ്വാസം, അതിനെ തുടർന്നുണ്ടാകുന്ന നിശബ്ദത, അദ്ദേഹം പങ്കുവെച്ചു. 'തെറ്റുകൾ സംഭവിക്കുമെന്ന് എനിക്കറിയാം. എന്നാൽ ചില തെറ്റുകൾ വൈകാരികവും സാംസ്കാരികവുമായ അതിരുകൾ ലംഘിക്കുമ്പോൾ, അത് വലിയ വേദനയുണ്ടാക്കും' ഈ പോസ്റ്റ് ദേഷ്യത്തിൻ്റെ പേരിലല്ല, മറിച്ച് സാംസ്കാരികപരമായ സംവേദനക്ഷമതയുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
'നമ്മുടേത് വൈവിധ്യമാർന്ന രാജ്യമാണ്. ഇവിടെ വിശ്വാസവും ഭക്ഷണവും അതീവ വ്യക്തിപരമാണ്. ഈ വൈവിധ്യത്തെ ബഹുമാനിക്കേണ്ടത് അത്യാവശ്യമാണ്. മറ്റൊരു കുടുംബത്തിനും ഇത്തരമൊരു അനുഭവം ഉണ്ടാവാതിരിക്കാൻ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. വൈറലായ ഈ പോസ്റ്റിനോട് സ്വിഗ്ഗി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam