അണ്ണാന്‍ കുഞ്ഞിനെ കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കാന്‍ സഹായിച്ച് സന്ദര്‍ശകന്‍

By Web TeamFirst Published Aug 26, 2020, 1:07 PM IST
Highlights

ദാഹിച്ചുവലഞ്ഞ അണ്ണാന്‍ കുഞ്ഞിനെ സഹായിക്കുന്ന സന്ദര്‍ശകനെ പ്രകീര്‍ത്തിക്കുകയാണ് ട്വിറ്റര്‍...
 

ദയയുടെ ഏറ്റവും മനോഹരമായ വീഡിയോകള്‍ ധാരാളമായി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നുണ്ട്. അരിസോണയിലെ ഗ്രാന്റ് കാന്യന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത്. ദാഹിച്ചുവലഞ്ഞ അണ്ണാന്‍ കുഞ്ഞിനെ സഹായിക്കുന്ന സന്ദര്‍ശകനെ പ്രകീര്‍ത്തിക്കുകയാണ് ട്വിറ്റര്‍. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദയാണ വീഡിയോ പങ്കുവച്ചത്. ഇതോട വീഡിയോ വൈറലായി. 

സന്ദര്‍ശകന്റെ കയ്യില്‍ ഒരു ചെറിയ പ്ലാസ്റ്റിക് കുപ്പിയുണ്ട്. ഇതില്‍നിന്നുള്ള വെള്ളം അണ്ണാന്‍ കുഞ്ഞിന് നല്‍കുകയാണ് ഇയാള്‍. കുഞ്ഞിക്കൈകള്‍കൊ്ണ്ട് കുപ്പി പിടിച്ച് അണ്ണാന്‍ കുഞ്ഞ് വെള്ളം കുടിക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഭൂമിയില്‍ ജീവിക്കുന്നതിനുള്ള വാടകയാണ് മറ്റുള്ളവര്‍ക്കുള്ള സഹായം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. 

“Service to others is the rent you pay for your room here on earth”

Thirsty Squirrel Grabs Some Water at the Grand Canyon. Always serve the animals in need🙏 pic.twitter.com/dNsPIDPLwT

— Susanta Nanda IFS (@susantananda3)
click me!