'ഓൺലൈനിൽ വൈറലാകണം'; മൂന്നരക്കോടി രൂപ വിലയുള്ള ലംബോർ​ഗിനി തകർത്ത് തരിപ്പണമാക്കി യൂട്യൂബർ -വീഡിയോ

Published : Mar 01, 2023, 02:35 PM ISTUpdated : Mar 01, 2023, 03:00 PM IST
'ഓൺലൈനിൽ വൈറലാകണം'; മൂന്നരക്കോടി രൂപ വിലയുള്ള ലംബോർ​ഗിനി തകർത്ത് തരിപ്പണമാക്കി യൂട്യൂബർ -വീഡിയോ

Synopsis

തന്റെ സ്വന്തം എനർജി ഡ്രിങ്ക് ബ്രാൻഡായ ലിറ്റ് എനർജിയുടെ പ്രമോഷന് വേണ്ടിയായിരുന്നു സാഹസികത. കാർ തവിടുപൊടിയായെങ്കിലും മിഖായേൽ യൂട്യൂബിൽ ഹിറ്റായി.

ൺലൈനി‍ൽ വൈറലാകാൻ ഏതറ്റം വരെയും പോകുന്നവരുണ്ട്. എന്നാൽ, റഷ്യക്കാരനായ യൂട്യൂബറുടേത് അൽപം കടന്ന കൈയായെന്നാണ് സോഷ്യൽമീഡിയയിൽ നിന്നുള്ള പ്രതികരണം. നാലാളറിയാൻ വേണ്ടി മൂന്നരക്കോടി രൂപ വിലയുള്ള ലംബോർ​ഗിനി ഉറു കാർ തകർത്ത് തരിപ്പണമാക്കിയാണ് യൂട്യൂബർ വ്യത്യസ്തനായത്. സോഷ്യൽമീഡിയയിൽ വൈറാലാകുക എന്ന ലക്ഷ്യത്തോടെയാണ് വിലകൂടിയ കാർ ക്രെയിൻ ഉപയോ​ഗിച്ച് തകർത്തത്. മിഖായേൽ ലിറ്റ്വിൻ എന്നയാളാണ് ഇത് ചെയ്തത്.

തന്റെ സ്വന്തം എനർജി ഡ്രിങ്ക് ബ്രാൻഡായ ലിറ്റ് എനർജിയുടെ പ്രമോഷന് വേണ്ടിയായിരുന്നു സാഹസികത. കാർ തവിടുപൊടിയായെങ്കിലും മിഖായേൽ യൂട്യൂബിൽ ഹിറ്റായി. ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും പ്രതികരിക്കുകയും ചെയ്തു. കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് കാറിന്റെ അത്ര തന്നെ വലിപ്പമുള്ള ക്യാൻ ലിറ്റ് എനർജിയുടെ കാറിന്റെ വലിപ്പമുള്ള ക്യാൻ ലംബോർഗിനിയുടെ മുകളിൽ പതിപ്പിക്കുകയായിരുന്നു. ആ നിമിഷം തന്നെ കാർ പപ്പടം പരുവമായി. ആയിരക്കണക്കിന് ആളുകളാണ് വീഡിയോക്ക് പ്രതികരണവുമായി എത്തിയത്. ഭൂരിഭാഗം ആളുകളും ഇയാളുടെ ചെയ്തിയെ വിമർശിച്ചു. സോഷ്യൽമീഡിയയിൽ വൈറലാകാൻ വേണ്ടി അപകടവും സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്ന പ്രവർത്തികൾ അം​ഗീകരിക്കാൻ കഴിയില്ലെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെട്ടത്.

ബെഡ്‍ഷീറ്റ് കൂട്ടിക്കെട്ടി ജയിൽ ചാടുന്ന മാഫിയാ ബോസ്, വൈറലായി വീഡിയോ, ആശങ്കയിൽ ജനങ്ങൾ

ഇന്ത്യയിലും സമാന സംഭവങ്ങളുണ്ടായിരുന്നു. കഴിഞ്ഞ ദീപാവലിക്കി മാരുതി സുസുക്കി കാറില്‍ ലക്ഷങ്ങളുടെ പടക്കങ്ങള്‍ വെച്ച്‌ തിരികൊളുത്തിയ യൂട്യൂബറുടെ വാര്‍ത്ത പുറത്തുവന്നിരുന്നു. അതുപോലെ മഹീന്ദ്ര സ്കോർപിയോൻ എസ്‌യുവി വെള്ളച്ചാട്ടത്തിനടിയിൽ വെച്ചതിന്റെ ഫലമായി ചോർന്നൊലിക്കുന്ന വീഡിയോയും ഓൺലൈനിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യുന്നതിനായി യൂട്യൂബർമാരും ഇൻസ്റ്റ​ഗ്രാമിൽ റീൽസ് പോസ്റ്റ് ചെയ്യുന്നവരും വ്യത്യസ്ത മാർ​ഗങ്ങൾ സ്വീകരിക്കുന്നത് പതിവായിട്ടുണ്ട്. അവയിൽ ചിലത് അപകടകരവും പണച്ചെലവേറിയതെന്നുമാണ് വാസ്തവം. പണം പോയാലും അപകടമുണ്ടായാലും ഹിറ്റായാൽ മതിയെന്നത് മാത്രമാണ് ചിലരുടെ ലക്ഷ്യം. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ