നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് തെറിപ്പിച്ചു, മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്, വൈറൽ വീഡിയോ

Published : May 31, 2022, 06:54 PM IST
നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ച് തെറിപ്പിച്ചു, മരണത്തിൽ  നിന്ന് ജീവിതത്തിലേക്ക്, വൈറൽ വീഡിയോ

Synopsis

വഴിയിൽ മതിലിനോട് ചേ‍‍ർന്ന് നിൽക്കുന്നയാളുടെ നേരെയാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുവന്നത്. ഓടാനോ തെന്നിമാറാനോ സാധിക്കുന്നതിന് മുന്നെ ട്രക്ക് ഇടിച്ചുകയറി

അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങളിൽ നിന്ന് പോറലുപോലുമേൽക്കാതെ ജീവൻ തിരിച്ചുകിട്ടുന്നത് പലപ്പോഴും അവിശ്വസനീയമായ കാഴ്ചയാണ്. അത്തരമൊരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വഴിയിൽ മതിലിനോട് ചേ‍‍ർന്ന് നിൽക്കുന്നയാളുടെ നേരെയാണ് നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുവന്നത്. ഓടാനോ തെന്നിമാറാനോ സാധിക്കുന്നതിന് മുന്നെ ട്രക്ക് ഇടിച്ചുകയറി. എന്നാൽ അയാൾക്ക് ഒന്നും സംഭവിച്ചില്ലെന്നതാണ് അവിശ്വസനീയം. 

ബ്രസീലിലെ സിയാറയിലെ മരക്കാനയിൽ മെയ് 23 നാണ് സംഭവം നടന്നത്. ട്രക്കിന്റെ ഫ്രെയിമിന്റെ മുകൾഭാഗം മരത്തിൽ കുടുങ്ങി, ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. ട്രക്കിന്റെ വശം അയാളെ ഇടിച്ചുവെന്നാണ് വീഡിയോയിൽ കാണുന്നത്. എന്നാൽ ഡ്രൈവറും യാത്രക്കാരും ഇറങ്ങി വന്ന് നോക്കിയപ്പോഴേക്ക് അയാൾ ഓടിപ്പോയെന്നാണ് റിപ്പോ‍ർട്ടുകൾ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ