മറിഞ്ഞുവീണ മരം മുറിച്ചുമാറ്റാൻ നേരിട്ടിറങ്ങി മിസോറാം ഡെപ്യൂട്ടി സ്പീക്കർ; കൈയ്യടിച്ച് സോഷ്യൽ മീഡിയ

By Web TeamFirst Published May 31, 2019, 3:23 PM IST
Highlights

എന്തായാലും തന്റെ പദവി പോലും മറന്ന് ​ഗ്രാമവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ സ്പീക്കറെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

മിസോറാം: ​ഗ്രാമപാതയിൽ മുറിഞ്ഞുവീണ മരം നീക്കം ചെയ്യാൻ സഹാക്കുന്ന മിസോറാം ഡെപ്യൂട്ടി സ്പീക്കറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡെപ്യൂട്ടി സ്പീക്കർ ലാൽരിനവ്മയാണ് മരം മുറിച്ചുമാറ്റാൻ ​ഗ്രാമവാസികളെ സഹായിച്ചത്.  വീഡിയോ പുറത്തു വന്നതിന് പിന്നാലെ 'ആക്സ് മാൻ' എന്നാണ് സ്പീക്കറെ സോഷ്യൽ മീഡിയ വിശേഷിപ്പിച്ചത്.

സ്റ്റീഫൻ ഓഹ്മുൻ എന്ന ട്വിറ്റർ ഉപഭോക്താവാണ് സ്പീക്കറുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.  മറിഞ്ഞു വീണ മരം കോടലി കൊണ്ട് വെട്ടിമാറ്റുന്ന ലാൽരിനവ്മയെ വീഡിയോയിൽ കാണാൻ സാധിക്കും. എന്തായാലും തന്റെ പദവി പോലും മറന്ന് ​ഗ്രാമവാസികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയ സ്പീക്കറെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. 

The axe-man is Mr. Lalrinawma, Dy. Speaker of Mizoram. He helps clear a village road like this. This ain't a photo-op. This is who we are. This is the Mizo way of life... pic.twitter.com/bu7FCdajer

— Stephen Auhmun (@UpaSteveAuhmun)
click me!