
കള്ളൻമാരെയും പിടിച്ചുപറിക്കാരെയും സൂക്ഷിക്കുകയെന്ന സൈൻബോർഡ് നിങ്ങൾ കണ്ടിട്ടുണ്ടാവും. എന്നാൽ വ്യതസ്തമായൊരു മുന്നറിയിപ്പ് നൽകികൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് ബാഗ്ലൂരിലെ ഒരു സൈൻ ബോർഡ്. സ്മാർട്ട് ഫോൺ സോമ്പികളെ സൂക്ഷിക്കണമെന്നാണ് ബോർഡിലെ മുന്നറിയിപ്പ്. സ്മാർട്ട്ഫോൺ സോമ്പികളെന്താണെന്ന് ഓർത്ത് കുഴങ്ങേണ്ട, കയ്യിലൊരു ഫോൺ കിട്ടിയാൽ സ്ഥലകാലബോധമില്ലാതെ നടക്കുന്ന നമ്മളിൽ ചിലരെ തന്നെയാണ് സോമ്പികളെന്ന് വിളിച്ചിരിക്കുന്നത്.
സ്ക്രീൻ ടൈമും സ്മാർട്ട് ഫോൺ അഡിക്ഷനും ചർച്ചയാവുന്ന ഇന്നത്തെ കാലത്ത് ഈ സൈൻബോഡ് പറയാതെ പറയുന്ന സന്ദേശം തന്നെയാണ് ചിത്രം വൈറലാവാൻ കാരണം. മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്‌സിൽ പ്രകൃതി എന്ന യൂസറാണ് ചിത്രം പങ്കുവെച്ചത്. കാൽനടയാത്രക്കാരായ രണ്ട് പേർ മുഴുവൻ ശ്രദ്ധയും ഫോണിൽ ചെലുത്തി, തല കുനിച്ച് നടക്കുന്ന ചിത്രമാണ് സൈൻ ബോർഡിൽ കൊടുത്തിരിക്കുന്നത് . 'സ്‌മാർട്ട്‌ഫോൺ സോമ്പികളെ സൂക്ഷിക്കുക” എന്നും ബോർഡിൽ എഴുതിയിരിക്കുന്നു.
'ബെംഗളൂരുവിലെ ഈ സൈൻബോർഡ് ഞങ്ങളുടെ മുഴുവൻ തലമുറയെയും ആക്രമിച്ചു" എന്ന അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ട പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ട് ദിവസം മുമ്പ് എക്‌സിൽ ഷെയർ ചെയ്യപ്പെട്ട ഈ പോസ്റ്റിന് ഇതിനോടകം തന്നെ മൂന്ന് ലക്ഷത്തിലധികം വ്യൂസും 8,000-ത്തോളം ലൈക്കുകളും കിട്ടി. സൈൻബോർഡിലെ കളിയും കാര്യവും ചർച്ച ചെയ്തു കൊണ്ടുള്ള നിരവധി കമന്റുകളും ഉണ്ട്.
"ഞങ്ങളുടെ തലമുറ നിമിഷങ്ങൾ പകർത്തുന്നു, അവയെ വിലമതിക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്നില്ല." ഒരു എക്സ് യൂസർ പറയുന്നു. 'നിർഭാഗ്യമെന്ന് പറയട്ടെ , ഈ സൈൻബോർഡ് നിലവിലുണ്ടെന്ന് സ്മാർട്ട്ഫോൺ സോമ്പികൾക്ക് ഒരിക്കലും അറിയുക പോലുമില്ല." എന്നാണ് ഒരു രസികന്റെ കമന്റ്. മെസേജ് അയച്ച് ഡ്രൈവ് ചെയ്യുന്ന ആളുകൾക്കും ഒരു സൈൻ ബോർഡ് വേണമെന്നും എന്റെ വീട്ടിൽ ഇതുപോലൊരണ്ണം വേണമെന്നുമാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം.
'മദ്യപിച്ച് വാഹനമോടിക്കരുത്, മണാലി ജയിലിൽ ഭയങ്കര തണുപ്പാണ്', കിടിലൻ സൈൻ ബോര്‍ഡുമായി പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam