
ഗുണ്ടൂർ: കണ്‍മുന്നിൽ പിഞ്ചുബാലനെ തെരുവ് നായ കടിച്ച് കുടയുന്നത് കണ്ടിട്ടും സമീപത്ത് കൂടി കൂളായി നടന്ന് പോവുന്ന യാത്രക്കാരന്റെ ദൃശ്യം വൈറലാവുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നിന്നാണ് ആറുവയസുകാരനെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത്. കുട്ടി കരാട്ടെ ക്ലാസിലേക്ക് പോകും വഴിയായിരുന്നു നായയുടെ ആക്രമണം. ശനിയാഴ്ച രാവിലെയാണ് സംഭവം.
കാർത്തികേയ എന്ന ആറുവയസുകാരനാണ് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. തെരുവുനായ അടുത്തേക്ക് ചാടി വരുന്നത് കണ്ട് പകച്ച് നിന്ന കുട്ടി ഓടിയതോടെ നായകൾ കൂട്ടമായെത്തി കടിച്ച് കുടയുകയായിരുന്നു. സംപത് നഗറിലെ ശിവക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം. പുറത്ത് വന്ന വീഡിയോയിൽ കുട്ടിയെ നായ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ സമീപത്ത് കൂടി കൂളായി പോകുന്ന ഒരു കാൽനടയാത്രക്കാരനേയും കാണാം. കുട്ടി അലറി വിളിച്ചിട്ട് പോലും തിരിഞ്ഞ് പോലും നോക്കാതെയാണ് ഇയാൾ നടന്ന് പോകുന്നത്.
നായകൾ ആറുവയസുകാരനെ നിലത്തിട്ട് കടിച്ച് കീറുന്നതിനിടെ അതുവഴി എത്തിയ ഇരുചക്രവാഹനത്തിലെത്തിയ ആളാണ് കുട്ടിയുടെ രക്ഷയ്ക്ക് എത്തിയത്. അഞ്ചിലധികം നായകളാണ് കുട്ടിയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. അവധിക്കാലം ആഘോഷിക്കാനായാണ് ആറ് വയസുകാരന്‍ ഗുണ്ടൂരിലേക്ക് എത്തിയത്. ഹൈദരബാദിലാണ് കുട്ടിയുടെ രക്ഷിതാക്കളുള്ളത്. കഴിഞ്ഞ ഏതാനും മാസത്തിനുള്ളിൽ സമാന രീതിയിലുള്ള നിരവധി തെരുവുനായ ആക്രമണ സംഭവങ്ങളാണ് ആന്ധ്രയിലെ പല ഭാഗങ്ങളിൽ നിന്ന് വരുന്നത്. ഒക്ടോബർ മാസത്തിൽ പ്രമുഖ വ്യവസായി പരാഗ് ദേശായി തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെ വീണ് പരിക്കേറ്റ് മരിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam