'കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്'; ചെക്കൻമാർ 'തീ' എന്ന് സോഷ്യൽ മീഡിയ

Published : Dec 31, 2023, 10:15 AM ISTUpdated : Dec 31, 2023, 10:34 AM IST
'കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്'; ചെക്കൻമാർ 'തീ' എന്ന് സോഷ്യൽ മീഡിയ

Synopsis

ജീവിതത്തിൽ രക്ഷപ്പെടാനുള്ള പ്ലാനിംഗിനേക്കുറിച്ച് സുഹൃത്തിനൊപ്പം നടത്തിയ നിരീക്ഷണമാണ് ഇസാനെ വൈറലാക്കിയിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലെ കുട്ടികളുടെ വീഡിയോകൾ മിക്കപ്പോഴും രസകരമാണ്. അത്തരത്തിൽ രസകരമായ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത് പ്രമുഖരുടെ നീണ്ട നിര തന്നെയാവുമ്പോൾ വീഡിയോ വൈറലാവാന്‍ ഏറെ താമസം ഉണ്ടാവില്ല. ഇസാന്‍ മുഹമ്മദ് എന്ന ഇന്‍സ്റ്റഗ്രാമിലെ കുട്ടിത്താരവും ഇത്തരമൊരു വീഡിയോയുടെ ഹാംഗ് ഓവറിലാണ്. ജീവിതത്തിൽ രക്ഷപ്പെടാനുള്ള പ്ലാനിംഗിനേക്കുറിച്ച് സുഹൃത്തിനൊപ്പം നടത്തിയ നിരീക്ഷണമാണ് ഇസാനെ വൈറലാക്കിയിരിക്കുന്നത്.

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മുഹ്‌സിന്‍ പെരാരി, ഫുട്ബോൾ താരം സി കെ വിനീത്, ഗായിക സിത്താര കൃഷ്ണകുമാർ, നടി സുരഭി ലക്ഷ്മി എന്നിവരടക്കം പ്രമുഖരുടെ ഒരു നീണ്ട നിര തന്നെയാണ് ഇസാന്റെ വീഡിയോയ്ക്ക് പ്രതികരണവുമായി എത്തിയിരിക്കുന്നത്. സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ ഇസാന്‍ പറയുന്നത് ഇങ്ങനെയാണ്. ജീവിതത്തിൽ കൈച്ചിലാവാനുള്ള പ്ലാനിംഗിലാണ്, കൈച്ചിലാവോന്ന് നമുക്കറിയൂല്ല, പക്ഷേ പ്ലാനിംഗ് ഡെയ്ലി നടക്കുന്നുണ്ട്'.

രണ്ട് ദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയോട് ഒന്നരലക്ഷത്തിലധികം പേരാണ് പ്രതികരിച്ചിരിക്കുന്നത്. എന്തായാലും ചെറിയ വായിലെ വലിയ വർത്തമാനം ആളുകൾക്ക് ഇഷ്ടമായെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ. നിത്യ ജീവിതത്തിലെ പല വിധ സംഭവങ്ങളുമായി സമൂഹമാധ്യമങ്ങളിലെ വീഡിയോകളിലൂടെ നിരവധി ആരാധകരുള്ള കുട്ടിത്താരമാണ് ഇസാന്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ