
ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ടിവി അവതാരകയ്ക്ക് പറ്റിയ അമളി ആഗോള തലത്തില്‍ തന്നെ വൈറലാകുന്നു. പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് ആണ് ഈ അമളി വീഡിയോ ആദ്യമായി ട്വീറ്റ് ചെയ്തത്. പിന്നീട് ഇത് ആഗോളതലത്തില്‍ തന്നെ വൈറലായി നിരവധി കമന്‍റുകളാണ് ഇത് സംബന്ധിച്ച് ട്വിറ്ററിലും മറ്റും ഉണ്ടാകുന്നത്.
ഈ വീഡിയോ ക്ലിപ്പില്‍ ഒരു ചാനല്‍ ചര്‍ച്ച നടക്കുകയാണ്. പാകിസ്ഥാന്‍റെ സാമ്പത്തിക സ്ഥിതിയാണ് ചര്‍ച്ച വിഷയം. ചര്‍ച്ച പാനലിലെ ഒരു അംഗം പറയുന്നു 'ആപ്പിളിന്‍റെ ബിസിനസ് മാത്രം പാകിസ്ഥാന്‍റെ ഒരു വര്‍ഷത്തെ മൊത്തം ബഡ്ജറ്റിനെക്കാള്‍ കൂടുതലാണ്' - പാനല്‍ അംഗം ഉദ്ദേശിച്ചത് അമേരിക്കന്‍ ടെക് ഭീമന്മാരായ ആപ്പിളിനെയാണ്.
എന്നാല്‍ ഇത് മനസിലാകാതെ ചര്‍ച്ച നയിക്കുന്ന അവതാരകയായ യുവതി ഇടപെട്ടു പറഞ്ഞു, ശരിയാണ് ഞാനും കേട്ടിട്ടുണ്ട്, ഇപ്പോള്‍ ഒരു ആപ്പിളിന് തന്നെ വളരെ വിലകൂടിയതാണ്. എന്നാല്‍ അപ്പോള്‍ തന്നെ പാനല്‍ അംഗം അത് തിരുത്തി. താന്‍ ആപ്പിള്‍ കമ്പനിയെ ആണ് ഉദ്ദേശിച്ചതെന്ന് ഇയാള്‍ പറഞ്ഞു.
ഇതിന്‍റെ വീഡിയോ കാണാം
ഇതുമായി ബന്ധപ്പെട്ട ചില ട്വീറ്റുകള്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam