
വിമാനത്തിനുള്ളില്‍ മാസ്ക് ധരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കത്തിനിടെ അസഭ്യം പറഞ്ഞയാള്‍ക്ക് ചേരുന്ന പ്രതികരണവുമായി ഭാര്യ. മാസ്ക് ധരിക്കില്ലെന്നും മറ്റുള്ളവരും മാസ്ക് ഒഴിവാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതോടെയാണ് വിമാനത്തിനുള്ളില്‍ തര്‍ക്കം ഉടലെടുത്തത്. മാഞ്ചസ്റ്ററില്‍ നിന്ന് റ്റെനെറിഫിലേക്ക് പോവുകയായിരുന്ന ഈസി ജെറ്റ് പാസഞ്ചര്‍ വിമാനത്തിനുള്ളിലാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
നിങ്ങളെയെല്ലാവരേയും നുണ പറഞ്ഞ് പറ്റിക്കുകയാണ്, എത്രകാലം നിങ്ങള്‍ മാസ്ക് ധരിക്കുമോ അത്രയും കാലം ഇത് നീണ്ട് പോകുമെന്ന് പറഞ്ഞുകൊണ്ട് യാത്രക്കാരിലൊരാള്‍ ക്ഷുഭിതനാവുകയായിരുന്നു. മാസ്ക് ഉപേക്ഷിച്ച് പോരാടൂവെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വിമാനത്തിലുള്ള മറ്റുള്ളവര്‍ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ചു. ഇതോടെ മറ്റുള്ളവര്‍ക്ക് നേരെ ഇയാള്‍ ചുമയ്ക്കാന്‍ തുടങ്ങി. ഈ സമയത്താണ് കോലാഹലങ്ങളില്‍ ഇയാളുടെ ഭാര്യ ഇടപെടുന്നത്. സീറ്റിലിരിക്കാന്‍ ആവശ്യപ്പെട്ട ഭാര്യയെ ബുദ്ധിശൂന്യയെന്ന് വിളിച്ചതോടെയാണ് ഭാര്യയുടെ നിയന്ത്രണം വിട്ടത്. അസഭ്യം പറഞ്ഞതിന് പിന്നാലെ ഭാര്യ ഭര്‍ത്താവിന്‍റെ മുഖത്തിന് അടിക്കുകയായിരുന്നു. തിരികെ അടിക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതിനിടെ മറ്റ് യാത്രക്കാര്‍ ഇടപെടുകയായിരുന്നുവെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. വിമാനജീവനക്കാര്‍ ഒരുവിധത്തിലാണ് യാത്രക്കാരെ ശാന്തരാക്കിയത്. സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതായും വിമാനക്കമ്പനി വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ യാത്രക്കാര് സ്വന്തമായി മാസ്ക് കൊണ്ടുവന്ന് ധരിച്ചാല്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്ന ഈസി ജെറ്റ് യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളില്‍ കൂട്ടിച്ചേര്‍ത്തു. വിമാനത്തില്‍ കയറുമ്പോഴും, യാത്ര ചെയ്യുമ്പോഴും മാസ്ക് ധരിച്ചരിക്കണമെന്നും നിര്‍ദ്ദേശം വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam