ജനൽ തുറന്നതിനേ ചൊല്ലി തർക്കം, ബസിൽ ചെരുപ്പിന് തമ്മിലടിച്ച് യുവതികൾ, ഇറക്കി വിട്ട് കണ്ടക്ടർ

By Web TeamFirst Published Feb 9, 2024, 11:20 AM IST
Highlights

ബസിലെ ജനൽ തുറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് ചെരുപ്പിനടിയിൽ കലാശിച്ചത്

ബെംഗളുരു: ബസിന്റെ ജനൽ തുറക്കുന്നതിനേ ചൊല്ലി തർക്കം. ചെരുപ്പു കൊണ്ട് തമ്മിലടിച്ച് യുവതികൾ. വൈറലായി വീഡിയോ. കർണാടകയിലെ ബെംഗളുരുവിൽ ഇന്നലെയാണ് സംഭവം. ബസിലെ ജനൽ തുറക്കുന്നതിനെ ചൊല്ലി ആരംഭിച്ച തർക്കമാണ് ചെരുപ്പിനടിയിൽ കലാശിച്ചത്. മുന്‍ സീറ്റിലിരുന്ന യുവതി ജനൽ തുറന്നതിനെ പിൻ സീറ്റിലിരുന്ന യുവതി എതിർത്തിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമാവുകയും മുൻസീറ്റിലിരുന്ന യുവതി ഷൂസ് അഴിച്ച് പിൻ സീറ്റിലെ യുവതിയെ അടിക്കുകയായിരുന്നു.

Women slipper each other on bus in Bengaluru!

A verbal argument between two women passengers on a moving BMTC bus, over sliding the window glass, took a serious turn when they started hitting each other with shoes.

(Source: Fwd) pic.twitter.com/ZnLPBReYQZ

— Rakesh Prakash (@rakeshprakash1)

ഇതോടെ പിൻസീറ്റിലിരുന്ന യുവതിയും തിരികെ ആക്രമിച്ചു. ബസിലെ യാത്രക്കാരിലൊരാളാണ് തമ്മിൽ തല്ലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. തല്ല് കൈ വിട്ട് പോകുന്ന രംഗമായതോടെ കണ്ടക്ടർ രണ്ട് പേരെയും ബസിൽ നിന്ന് ഇറക്കി വിട്ടാണ് തർക്കത്തിന് പരിഹാരം കണ്ടെത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!