​ഗ്രൗണ്ട് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ 'എറിഞ്ഞ് വീഴ്ത്തിയ' ബൗളര്‍; വീഡിയോ പങ്കുവെച്ച് എംഎല്‍എ

Web Desk   | Asianet News
Published : Jan 15, 2022, 11:54 AM ISTUpdated : Jan 15, 2022, 11:57 AM IST
​ഗ്രൗണ്ട് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ 'എറിഞ്ഞ് വീഴ്ത്തിയ' ബൗളര്‍; വീഡിയോ പങ്കുവെച്ച് എംഎല്‍എ

Synopsis

പിണർമുണ്ട മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഇർഷാദുൽ ഇബാദ് മദ്രസ ഗ്രൗണ്ട് ആ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് കളിക്കുന്നതിന് മഹല്ല് കമ്മറ്റി സൗജന്യമായി വിട്ടുകൊടുത്തിരുന്നു. 

എറണാകുളം: ​ഗ്രൗണ്ട് ഉ​ദ്ഘാടനവേളയിൽ ക്രിക്കറ്റ് (Cricket) കളിക്കിടെ നിലത്തു വീഴുന്ന  വീഡിയോ പങ്കുവെച്ച് അഡ്വക്കേറ്റ് പിവി ശ്രീനിജൻ എംഎൽ‌എ. പന്ത് അടിച്ച് മാറ്റിയെങ്കിലും എംഎൽഎ നിലതെറ്റി താഴെ വീണു. പണ്ട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് കാര്യമില്ല പുതിയ തലമുറയുടെ "സ്പീഡ് റീഡ് " ചെയ്യുന്നതിൽ അല്പം പിശക് പറ്റി. പ്രത്യേകിച്ച് ഹാഡ് ബോൾ കളിച്ചപ്പോൾ. എന്തായാലും ഭാഗ്യം കൊണ്ട് രക്ഷപെട്ടു എന്നാണ് വീഡിയോ പങ്കുവെച്ച് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. 

പിണർമുണ്ട മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ഇർഷാദുൽ ഇബാദ് മദ്രസ ഗ്രൗണ്ട് ആ പ്രദേശത്തെ സാധാരണക്കാരായ കുട്ടികൾക്ക് കളിക്കുന്നതിന് മഹല്ല് കമ്മറ്റി സൗജന്യമായി വിട്ടുകൊടുത്തിരുന്നു. പുതുതലമുറയിലെ കുട്ടികൾ ലഹരിക്ക് അടിമപ്പെടാതിരിക്കുന്നതിനും അവരുടെ കായിക്ഷമത വർദ്ധിപ്പിക്കുന്ന തരത്തിൽ മികച്ച രീതിയിലാണ്' ഗ്രണ്ട് ഒരുക്കിയിരിക്കുന്നത്.  മഹല്ല് കമ്മറ്റി ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും എംഎൽഎ കുറിപ്പിൽ പറയുന്നു. ''ഓള്‍റൌണ്ടര്‍ സനൂപ്. എംഎല്‍എയ്ക്ക് നിയമസഭയിലേക്ക് പോകാനുള്ളതാണ് കേട്ടോ'' എന്ന് കമന്‍റേറ്റര്‍ പറയുന്നത് കേള്‍ക്കാം. പിന്നാലെയാണ് കിടിലന്‍ ബോളെത്തിയത്. എംഎല്‍എ പന്തടിച്ച് മാറ്റിയെങ്കിലും നില തെറ്റി താഴെ വീഴുകയായിരുന്നു.


PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി