dog birthday : 'ഗാനമേള, ഡാന്‍സ്'; ലക്ഷങ്ങള്‍ പൊടിച്ച് നായ്ക്കുട്ടിയുടെ ജന്മദിനാഘോഷം, യുവാക്കള്‍ അറസ്റ്റില്‍

By Web TeamFirst Published Jan 10, 2022, 10:19 AM IST
Highlights

ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി. ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി സംഗീതപരിപാടിയും ഗര്‍ബ നൃത്തവും സംഘടിപ്പിച്ചു. ആഘോഷത്തിനിടെ നോട്ടുകള്‍ മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം.
 

അഹമ്മദാബാദ്: വളര്‍ത്തുനായ്ക്കുട്ടിയുടെ (Pet dog birthday celebration) രണ്ടാം ജന്മദിനാഘോഷം കൊവിഡ് മാനദണ്ഡം (Covid norms violation) ലംഘിച്ചെന്നാരോപിച്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ചിരാഗ് പട്ടേല്‍ (ഡാഗോ-24), സഹോദരന്‍ ഉര്‍വിഷ് പട്ടേല്‍(19), സുഹൃത്ത് ദിവ്യേഷ് മഹേറിയ എന്നിവരാണ് അറസ്റ്റിലായത്. ഏഴ് ലക്ഷം രൂപ ചെലവാക്കിയാണ് ഇവര്‍ നായ്ക്കുട്ടിയുടെ രണ്ടാം ജന്മദിനം ആഘോഷിച്ചത്. അബി എന്ന പേരുള്ള നായ്ക്കുട്ടിപോമറേനിയന്‍ ഇനത്തില്‍പ്പെട്ടതാണ്. ജന്മദിനാഘോഷത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി.

ലൈവ് ഓര്‍ക്കസ്ട്രയോടുകൂടി സംഗീതപരിപാടിയും ഗര്‍ബ നൃത്തവും സംഘടിപ്പിച്ചു. ആഘോഷത്തിനിടെ നോട്ടുകള്‍ മുകളിലേക്ക് എറിയുന്നതും വീഡിയോയില്‍ കാണാം. കൊവിഡ് മാനദണ്ഡം ലംഘിച്ച് പാര്‍ട്ടി നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധനക്കെത്തിയത്. സാമൂഹിക അകലം പാലിക്കാത്തതിനും മാസ്‌കില്ലാതെ നൃത്ത പരിപാടി അവതരിപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഐപിസി 269, 188, 114 വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്.

കോട്ടയത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍

കോട്ടയം കോട്ടയം മുണ്ടക്കയത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം സ്വദേശി മേഘ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. പുഞ്ചവയലിലെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു സംഭവം. ഒരു മാസം മുമ്പാണ് മേഘ വിവാഹിതയായത്. പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണമാരംഭിച്ചു.
 

click me!