
പട്ന: സ്കൂൾ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കാന്‍ വിറകായി സ്കൂളിലെ ബെഞ്ചുകൾ ഉപയോഗിച്ച സംഭവത്തിൽ അന്വേഷണം. ബീഹാറിലെ പട്നയിലെ സർക്കാർ സ്കൂളിലാണ് ഉച്ച ഭക്ഷണം തയ്യാറാക്കാന്‍ ബെഞ്ചുകൾ വിറകാക്കിയ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് അന്വേഷണം. പടനയിലെ ബിഹ്ത മിഡിൽ സ്കൂളിലെ ദൃശ്യങ്ങളാണ് വൈറലായത്. സ്കൂൾ ബെഞ്ചുകൾ കൊത്തിക്കീറി അടുപ്പിൽ വയ്ക്കുന്ന പാചകക്കാരിയുടെ ദൃശ്യങ്ങളാണ് വൈറലായത്.
വിറകില്ലാത്തതിനാലാണ് ഇത്തരമൊരു സാഹസം ചെയ്തതെന്നാണ് പാചകക്കാരി വിശദമാക്കുന്നത്. അതേസമയം വിറകില്ലാത്തതിനാൽ ബെഞ്ച് കത്തിക്കാന്‍ അധ്യാപികയാണ് നിർദ്ദേശിച്ചതെന്നും പാചക്കാരി വൈറൽ വീഡിയോയിൽ വിശദമാക്കുന്നുണ്ട്. എന്നാൽ അധ്യാപിക ഈ അവകാശവാദം ഇതിനോടകം നിഷേധിച്ചിട്ടുണ്ട്. പാചകക്കാരി തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് അധ്യാപിക പറയുന്നത്. ബെഞ്ച് കത്തിക്കാനായി നിർദ്ദേശിച്ച പ്രിന്‍സിപ്പലിനെ രക്ഷിക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും അധ്യാപിക അവകാശപ്പെടുന്നത്.
ഈ ആരോപണം നിഷേധിച്ച പ്രിന്‍സിപ്പൽ സംഭവിച്ചത് മാനുഷികമായ തെറ്റാണെന്നും ആവശ്യത്തിന് വിഭ്യാസമില്ലാത്തതാണ് പാചകക്കാരി ഇത്തരമൊരു പ്രവർത്തി ചെയ്തതിന് പിന്നിലെന്നുമാണ് പ്രിന്‍സിപ്പൽ പ്രവീണ്‍ കുമാർ രഞ്ജന്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്. എന്തായാലും സംഭവം വിവാദമായതിന് പിന്നാലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam