
കൊച്ചി: നഗരത്തിലെ തണല്‍മരത്തില്‍ പെരുമ്പാമ്പ്. കണയന്നൂര്‍ താലൂക്ക് ഓഫീസിനു മുന്നിലെ വലിയ മരത്തിന്‍റെ മുകളിലാണ് പെരുമ്പാമ്പ് കയറിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് താലൂക്ക് ഓഫീസിലെ ജീനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാ സേനയെത്തിയെങ്കിലും മഴയും ഇരുട്ടുമായതിനാല്‍ പാമ്പിനെ മരത്തില്‍ നിന്ന് താഴെയിറക്കാനായില്ല. മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പിലാണ് പാമ്പ് കയറിയിരുന്നത്. വനം വകുപ്പുദ്യോഗസ്ഥരുമായി ആലോചിച്ച് രാവിലെ തുടര്‍ നടപടികളെടുക്കാമെന്നറിയിച്ച് അഗ്നി രക്ഷാ സേന രാത്രി മടങ്ങി.
മരത്തിന്‍റെ ഏറ്റവും മുകളിലത്തെ കൊമ്പിലാണ് പാമ്പ് കയറിയിരുന്നത്. വനം വകുപ്പുദ്യോഗസ്ഥരുമായി ആലോചിച്ച് രാവിലെ തുടര്‍ നടപടികളെടുക്കാമെന്നറിച്ച് അഗ്നിരക്ഷാ സേന രാത്രി മടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam